Latest News

പിഡിപി കര്‍ണാടക നിയമസഭാ മാര്‍ച്ച് വയനാട് അതിര്‍ത്തിയില്‍ തടഞ്ഞു

ബത്തേരി: ജയിലിലും ചികിത്സയിലുമായി കഴിയുന്ന മഅദനിക്ക് നീതി ലഭ്യമാക്കണമെന്നും അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ആവശ്യപ്പെട്ട് കര്‍ണാടക വിധാന്‍സൗധയിലേക്ക് പിഡിപിയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു. 

കര്‍ണാടക-കേരള പോലീസ് സംയുക്തമായാണ് തടഞ്ഞത്. അതിര്‍ത്തി ചെക്‌പോസ്റ്റ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് രാവിലെ എട്ടു മുതല്‍ തന്നെ കര്‍ണാടക പോലീസ് അടച്ചിരുന്നു.
വൈകിട്ട് അഞ്ചു വരെ ഒന്‍പതു മണിക്കൂറോളം ദേശീയപാത 212 ലൂടെ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.


അതിനിടെ ഗുണ്ടല്‍പേട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ണാടക ചാമരാജ് നഗര്‍ കലക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ആയിരത്തോളം വരുന്ന പോലീസ് സംഘം സുരക്ഷാ മതില്‍ തീര്‍ക്കുക കൂടി ചെയ്തതോടെ നാലായിരത്തോളം വരുന്ന സമരക്കാര്‍ കേരള അതിര്‍ത്തിക്കുള്ളില്‍ പ്രതിഷേധ സമ്മേളനം നടത്തി തിരിച്ചു പോയി. 

മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മുത്തങ്ങയിലെത്തിയിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.