കാസര്‍കോട്: മുനിയൂര്‍ അംഗന്‍വാടി ടീച്ചര്‍ ആയിഷയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ജില്ലാ പോലീസ് മേധാവിയെ വീണ്ടും കാണാന്‍ തീരുമാനിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ ദിവസം ഏത്തടുക്കയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പോലീസ് മേധാവി, കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡിവൈ.എസ്.പി, സി.ഐ എന്നിവരെ കാണാനും അന്വേഷണത്തിന്റെ പോക്കു മനസ്സിലാക്കാനും യോഗം തീരുമാനിച്ചു.
കേസ് അന്വേഷണം നടക്കുന്നുവെന്ന് ആക്കുന്നുണ്ടെങ്കിലും അതു പൊതു ജനങ്ങളില്‍ സംശയം ഉണ്ടാക്കുന്നതായും യോഗം വിലയിരുത്തി. ഉന്നത കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദം കേസ് തേച്ചുമായ്‌ച്ചുകളയേണ്ട സ്ഥിതി ഉണ്ടാക്കിയേക്കുമെന്നു നാട്ടുകാര്‍ക്കും ആശങ്കയുണ്ട്.
മുനിയൂര്‍ അംഗന്‍വാടി ടീച്ചറും ഏത്തടുക്ക ആനപ്പള്ള സ്വദേശിയുമായ ആയിഷയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒരു കരാറുകാരനുമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും പറയുന്നു. ഈ കരാറുകാരന്റെ ബന്ധുക്കളായ ചിലര്‍ ആയിഷയെ ഭീഷണിപ്പെടുത്തിയിരുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ആയിഷ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നല്‍കിയിരുന്നു.
മാത്രമല്ല, അംഗന്‍വാടി ടീച്ചര്‍ ജോലി രാജി വെക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ആയിഷ മരിച്ചത്. വിഷം അകത്ത് ചെന്നതാണ് മരണ കാരണം എന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ചിലരുടെ നിരന്തര പീഡനവും ഭീഷണിയും മരണത്തിനു പിന്നിലുണ്ടെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു.
മരണത്തില്‍ സംശയിച്ച നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും അധികൃത കേന്ദ്രങ്ങളില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ എന്നീ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും കേസ് അന്വേഷിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ചിലരെ ചോദ്യം ചെയ്‌തു. പക്ഷേ നാട്ടുകാരുടെ സംശയം കൂടുതല്‍ കൂടുതല്‍ ശക്തമാവുകയാണെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ ഭട്ട് ആധ്യക്ഷം വഹിച്ചു. കണ്‍വീനര്‍ കുഞ്ഞികൃഷ്‌ണന്‍, നാരായണന്‍ നമ്പ്യാര്‍, എലിസബത്ത് ക്രാസ്‌ത, ബി.ടി.അഹമ്മദ്, എസ്.മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment