Latest News

പ്രവാസജീവിതം ആഡംഭരത്തിനല്ല, കരുതലിനാവണം: ഇബ്രാഹിം എളേറ്റിൽ

ദുബൈ: വീടും നാടും കുടുബവും ത്യജിച്ചുള്ള പ്രവാസ ജീവിതം ആഡംബരത്തിനും ധൂര്‍ത്തിനും വേണ്ടിയാവരുതെന്നും പകരം കുടുംബ ഭദ്രതക്കും കരുതലിനും വേണ്ടിയാവണമെന്നും യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ അഭിപ്രായപെട്ടു.[www.malabarflash.com]

നാട്ടിലെയും പ്രവാസലോകത്തും പ്രയാസമനുഭവിക്കുന്നവരെ സാന്ത്വനത്തിന്റെ കൈകളുമായി തലോടുന്ന പ്രവാസികള്‍ പലപ്പോഴും സ്വയം ജീവിക്കാന്‍ മറന്നു പോകുന്നവരാണെന്നും ജീവ കാരുണ്യ രംഗത്ത് കെ എം എം സി സി യുടെ സേവനം തുല്യതയില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതു വര്‍ഷം, പുതു ദൗത്യം, കാരുണ്യത്തിന്‍ വഴി വിളക്കാവുക എന്ന പ്രമേയവുമായി ദേര മൗണ്ട് റോയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ദുബൈ കാസറകോട് മുനിസിപ്പല്‍ കെ എം സി സിയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കെ എം സി സി പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ട്രഷര്‍ ഫൈസല്‍ പട്ടേല്‍ സ്വാഗതം പറഞ്ഞു . ദുബൈ കെ എം സി സി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി ഇസ്മായില്‍ ഏറാമല എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി, മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കള, ജില്ലാ കെ എം സി സി പ്രസിഡണ്ട് ഹംസ തൊട്ടി, ജന. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, സഹ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, ഹനീഫ് ടി ആര്‍, അയൂബ് ഉറുമി, ഖലീല്‍ പതിക്കുന്നില്‍ ,റഷീദ് ഹാജി കല്ലിങ്കാല്‍, നൂറു ഫൊര്‍ട്ട് റോഡ്, ഷിഹാബ് ഷുക്രിയ, ഇഖ്ബാല്‍ തോട്ടാന്‍ , അസ്ലം പള്ളിക്കാല്‍, നൗഫല്‍ റഹ്മാന്‍ തായലങ്ങാടി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റിട്ടേണിങ് ഓഫീസര്‍ നൂറുദ്ദീന്‍ ആറാട്ടുകടവ് നിരീക്ഷകരായ അസീസ് കമാലിയ, സിദ്ധീക്ക് ചൗക്കി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട്: ഫൈസല്‍ മുഹ്‌സിന്‍, ജനറല്‍ സെക്രട്ടറി: ഹസ്‌കര്‍ ചൂരി, ട്രഷറര്‍ : ഹസ്സന്‍ പതിക്കുന്നില്‍.

വൈസ് പ്രസിഡണ്ടുമാര്‍: സുബൈര്‍ അബ്ദുല്ല, കാദര്‍ ബാങ്കോട്, ഹാരിസ് ബ്രദര്‍സ്, ഹാരിസ് സീനത്,
കബീര്‍ ചേരങ്കൈ.

സെക്രട്ടറിമാര്‍: ത്വല്‍ഹത്ത് തളങ്കര, സര്‍ഫ്രാസ് പട്ടേല്‍ തളങ്കര, സിനാന്‍ തോട്ടാന്‍, സഫ്‌വാന്‍ അണങ്കൂര്‍, നവാസ് തുരുത്തി എന്നിവരെ തെരഞ്ഞെടുത്തു.
റഹ്മാന്‍ പടിഞ്ഞാര്‍ നന്ദി പറഞ്ഞു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.