Latest News

ഡി വൈ എഫ് ഐ ആഹ്ലാദ പ്രകടനത്തിനിടെ ബോവിക്കാനത്ത് സംഘര്‍ഷം; ഹിന്ദു ഐക്യവേദി നേതാവിന്റെ കാര്‍ കത്തിച്ചു

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനത്തിനിടെ ബോവിക്കാനത്ത് ഡി വൈ എഫ് ഐ - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.[www.malabarflash.com]

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബോവിക്കാനത്ത് നടത്തിയ പ്രകടനത്തിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായുമാണ് പ്രശ്‌നത്തിന് കാരണമെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.

ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റും വ്യാപാരിയുമായ വാമന ആചാരിയുടെ മാരുതി 800 കാര്‍ അഗ്നിക്കിരയാക്കുകയും അദ്ദേഹത്തിന്റെ കട തകര്‍ക്കുകയും ചെയ്തു.
ബിജെപി പ്രവര്‍ത്തകനായ ഭരതന് മര്‍ദ്ദനമേററു. ഭരതന്റെ ഓട്ടോ റിക്ഷയും തകര്‍ത്തിട്ടുണ്ട്.

വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സ് എത്തി തീ അണക്കുമ്പോഴേക്കും കാര്‍ പൂര്‍ണമായു കത്തിച്ചാമ്പലായിരുന്നു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.