Latest News

തകര്‍ന്ന റോഡില്‍ നിന്നും തത്സമയം

ഉദുമ: കളനാട് - ചട്ടഞ്ചാല്‍ റോഡിന്റെ ശോചനീയവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുതിന് വേറിട്ട സമരമുറകളുമായി ഒരു യുവാക്കള്‍ രംഗത്ത്.[www.malabarflash.com] 

ജനുവരി 12 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെ മീത്തല്‍ മാങ്ങിടിനും ബെണ്ടിച്ചാലിനും ഇടയില്‍ റോഡ് തകര്‍ന്ന സ്ഥലത്ത് നിന്നും യാത്രക്കാരുടെ പരാതികള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് വീഡിയോ വഴി സംപ്രേഷണം ചെയ്യുന്നത്. 

പത്തിലധികം സ്ഥലങ്ങളില്‍ വെച്ച് ഒരേ സമയം തത്സസമയം സംപ്രേഷണം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംസ്ഥാന പാതയും ദേശിയ പാതയും ബന്ധപ്പെടുത്തുന്ന പ്രധാന റോഡായ കളനാട് - ചട്ടഞ്ചാല്‍ റോഡ് പൊട്ടിപൊളിഞ്ഞ് മാസങ്ങളായി. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകത്തതാണ് വേറിട്ട സമരവുമായി യുവാക്കള്‍ രംഗത്തെത്തുന്നത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.