സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടാന്‍ സഹായിച്ച പ്രകടനത്തിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ 'പ്ലെയര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം നേടുന്നത്.
'ഫ്രാന്‍സ് ഫുട്ബോള്‍' മാസികയുടെ ഈ വര്‍ഷത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനും ക്രിസ്റ്റ്യാനോ അര്‍ഹനായിരുന്നു.2008-ലായിരുന്നു ആദ്യത്തെ 'ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം. അര്‍ജന്റീനിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഫ്രഞ്ച് സ്ട്രൈക്കര്‍ ആന്‍േറായിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ നേട്ടം കരസ്തമാക്കിയത്. അമേരിക്കയുടെ കാര്‍ളി ലോയിഡാണ് മികച്ച വനിതാ താരം.
2010 മുതല്‍ ഫിഫയുടെ പുരസ്‌കാരവും 'ഫ്രാന്‍സ് ഫുട്ബോള്‍' മാസികയുടെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും സംയുക്തമായി ഫിഫ- ബാലണ്‍ ദ്യോര്‍ എന്ന പേരിലാണ് നല്കിവന്നത്. എന്നാല്‍ ഫിഫയും ഫ്രാന്‍സ് ഫുട്ബോളും വഴിപിരിഞ്ഞതോടെ രണ്ടു പുരസ്‌കാരങ്ങളും ഈ വര്‍ഷം മുതല്‍ വെവ്വേറെയാണ് നല്കുന്നത്.
മറ്റു പുരസ്‌കാര ജേതാക്കള്‍മികച്ച പുരുഷ കോച്ച്: ക്ലോഡിയോ റാനിയേരി (ലെസ്റ്റര്‍ സിറ്റി)മികച്ച വനിതാ കോച്ച്: സില്‍വിയ നെയ്ദ് (ജര്‍മനി)ഫെയര്‍ പ്ലേ: അത്‌ലറ്റിക്കോ നാഷണല്‍ (കൊളംബിയ)പുഷ്‌കാസ് (മികച്ച ഗോള്‍) പുരസ്‌കാരം: മുഹമ്മദ് ഫൈസ് ബിന്‍ സുബ്രി(മലേഷ്യ)ഫിഫ ഫാന്‍: ലിവര്‍പൂള്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ആരാധകര്‍ഫിഫ ഫിഫ്പ്രോ ലോക ഇലവന്‍:മാനുവല്‍ നൂയര്‍(ഗോളി), ഡാനി ആല്‍വസ്, ജെറാര്‍ഡ് പീക്വെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ(കാവല്‍നിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ(മധ്യനിര), ലയണല്‍ മെസ്സി, ലൂയീ സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(മുന്നേറ്റനിര).മികച്ച കരിയര്‍: ഫാല്‍ക്കാവോ(ബ്രസീല്‍).

No comments:
Post a Comment