Latest News

ഇരിട്ടിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാശ്രമം

കണ്ണൂര്‍: ഇരിട്ടിയില്‍ പ്രമുഖ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. പഴയ ബസ് സ്റ്റാന്റിലെ താളുകണ്ടത്തില്‍ ജ്വല്ലറിയിലാണ് കവര്‍ച്ചാശ്രമം നടന്നത്.[www.malabarflash.com]

ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്നാണ് കവര്‍ച്ചക്ക് ശ്രമം നടത്തിയത്. എന്നാല്‍ മോഷ്ടാക്കള്‍ ജ്വല്ലറിക്ക് അകത്ത് കടന്നതിന്റെ ലക്ഷണമൊന്നും കാണപ്പെട്ടില്ല. ഒരാള്‍ക്ക് സുഗമമായി അകത്തേക്ക് കടക്കാന്‍ പാകത്തിലുള്ള ദ്വാരമാണ് ചുമരിലുണ്ടാക്കിയിരുന്നത്.

കാലത്ത് ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഉടമ സ്ഥലത്തെത്തിയ ശേഷം ഇരിട്ടി പോലീസില്‍ വിവരം നല്‍കുകയായിരുന്നു.

ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍, എസ് ഐ സുധീര്‍ കല്ലന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഇരിട്ടി ടൗണിലെ കടകളില്‍ സ്ഥാപിച്ച സി സി ടിവി ക്യാമറകള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.