Latest News

ലോക്കും, മുന്നറിയിപ്പ് നല്‍കാന്‍ സൈറണും; ബലാത്സംഗം തടയാനുള്ള സേഫ് ഷോട്ട്‌സിന് വിപണിയില്‍ വന്‍ ഡിമാന്റ് (വീഡിയോ)


ബെര്‍ലിന്‍: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനായി ശക്തമായ നടപടിയുമായി ജര്‍മ്മനിയിലെ വിപണികളും. ഇതിന്റെ ഭാഗമായി ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകളാണ് ജര്‍മ്മന്‍ ഓണ്‍ലൈന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സുകളിലുള്ളത്. [www.malabarflash.com]

സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ ഷോട്ട്‌സ് വിപണിയിലെത്തിച്ചിരിക്കുന്നത്. സേഫ് ഷോര്‍ട്‌സ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ സ്മാര്‍ട്ട് അടിവസ്ത്രം അതിക്രമമുണ്ടായാല്‍ 130 ഡിബി ശബ്ദത്തില്‍ സൈറണ്‍ പുറപ്പെടുവിക്കും. വലിച്ചു കീറാന്‍ ശ്രമിച്ചാല്‍ ഷോട്ട്‌സ് വലിയ ശബ്ദത്തില്‍ മുന്നറിയിപ്പ് നല്‍കുമെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിന് പുറമേ പെട്ടന്ന് കീറാത്ത തരത്തിലാണ് ഈ ഷോട്ട്‌സിന്റെ സജ്ജീകരണവും. കത്രിക കൊണ്ടു പോലും ഇത് നശിപ്പിക്കാന്‍ സാധിക്കില്ല. ലോക്ക് സംവിധാനവും ഇതിനുണ്ട്.

100 യൂറോയാണ് ഈ ഷോര്‍ട്‌സിന് സാന്‍ഡ്ര സെലിസ് ഈടാക്കുന്നത്.ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്ന ഈ ഷോട്ട്‌സിന് സമീപ കാലത്ത് ഡിമാന്‍ഡ് കൂടിയെന്നും സെലിസ് വ്യക്തമാക്കി. നേരത്തെ ഇറ്റലിയും സമാനമായ ഷോട്ട്‌സും അടിവസ്ത്രങ്ങളുമായി രംഗത്തെത്തിയിരുന്നു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.