Latest News

ആര്‍എസ്എസ് ക്യാമ്പ് നടത്തിയ സ്‌കൂളിന് നേരെ ആക്രമണം

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് ക്യാമ്പ് നടത്തിയ സ്‌കൂളിനു നേരെ അക്രമണം. വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. സിപിഐഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.[www.malabarflash.com]

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ദേശീയപാതക്ക് സമീപമുള്ള വളപട്ടണം നിത്യാനന്ദ സ്‌കൂളിനുനേരെ ആക്രമണമുണ്ടായത്. സ്‌കൂളിനുമുന്നിലെ നൂറോളം ജനല്‍ച്ചില്ലുകള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച ശേഷമായിരുന്നു അക്രമം.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യം തടസപ്പെടുത്താനുള്ള സിപിഐഎം ശ്രമമാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് ആരോപിച്ചു.

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ നടന്നിരുന്നത്. ആയുധപരിശീലനമുള്‍പ്പെടെ നടക്കുന്നതിനാല്‍ ക്യാമ്പുകള്‍ നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പോലീസിന് പരാതിയും നല്‍കിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് സ്‌കൂളിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.