Latest News

മുക്കുണ്ട് അണക്കെട്ട് പാലത്തിന് തറക്കല്ലിട്ടു

പള്ളിക്കര: ഉപ്പുവെള്ള ഭീഷണിയിൽ കഴിയുന്ന കർഷകർക്ക് ആശ്വാസവും ഉദുമ - പള്ളിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ മുക്കുണ്ട് അണക്കെട്ട് - പാലത്തിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ശിലയിട്ടു.[www.malabarflash.com]

മുക്കൂ ണ്ട് തേട്ടിലൂടെ ഉപ്പുവെള്ളം കയറുന്നതുമൂലം നെൽകൃഷി ഉപേക്ഷിക്കേണ്ടി വന്ന അരവത്ത് വയലിലെ കുറെയധികം കർഷകർക്ക് അണക്കെട്ട് പാലം യാഥാർഥ്യം ആകുന്നതോടെ കൃഷിയുമായി മുന്നോട്ട് പോകാനാകും. പനയാൽ അരവത്ത് പ്രദേശങ്ങളിലുള്ളവർക്ക് പളളിക്കര പഞ്ചായത്തിലെ ബേക്കൽ, മൗവ്വൽ, പരയങ്ങാനം ഭാഗങ്ങളിലേക്ക് എത്താൻ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞുള്ള യാത്രയും പാലം വരുന്നതോടെ പരിഹരിക്കപ്പെടും, 'കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി ഈ പാലത്തിന് ഒരു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

നിർമ്മാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ വകുപ്പ് 'എക്സിക്യൂട്ടീവ് എൻജിനീയർ സുബൈർ റിപ്പോർട്ട് അവതരിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, പഞ്ചായത്ത് പ്രസിഡന്റ് മാരായ പി. ഇന്ദിര, കെ.എ.മുഹമ്മദലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ: വി.പി.പി.മുസ്തഫ, ഷാ നവാസ് പാദൂർ.പഞ്ചായത്ത് അംഗങ്ങളായ പി.ലക്ഷ്മി, സുഹറാബി, എ.കുഞ്ഞിരാമൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമൻ, വി.വി.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.