Latest News

അപകടം പകര്‍ത്താന്‍ തിരക്ക്: പരിക്കേറ്റ പോലീസുകാരന് ദാരുണാന്ത്യം


മൈസൂരു: അപകടത്തിന് ദൃക്‌സാക്ഷികളായ ആളുകള്‍ മനുഷ്യത്വം മരവിച്ച് ഫോട്ടോയെടുക്കാന്‍ തിടുക്കം കൂട്ടിയപ്പോള്‍ അപകടത്തില്‍ പെട്ട പെലീസുകാരന് ദാരുണാന്ത്യം. 38കരനായ ഇന്‍സപെക്ടര്‍ മഹേഷ്‌കുമാറാണ് അപകടത്തില്‍ പെട്ട് സഹായം ലഭിക്കാതെ ചോര വാര്‍ന്ന് മരിച്ചത്. [www.malabarflash.com]

കര്‍ണാടകയിലെ മൈസൂരുവില്‍ ശനിയാഴ്ച്ചയായിരുന്നു സംഭവം.  കോണ്‍സ്റ്റബിള്‍ ലക്ഷ്മണ്‍, ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍ എന്നിവര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍ പെട്ടത്. കോണ്‍സ്റ്റബിള്‍ ലക്ഷ്മണ്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എന്നാല്‍ ജീവനുണ്ടായിരുന്ന മഹേഷ്‌കുമാര്‍ ജീപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ തടിച്ചു കൂടിയ ജനം ജീപ്പില്‍ കുടുങ്ങിയ പോലീസുകാരനെ രക്ഷിക്കാതെ ഫോട്ടോയെടുക്കാനായിരുന്നു തിടുക്കം കൂട്ടിയത്.

പലരും ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു. സമയത്തിന് വൈദ്യ സഹായം ലഭിക്കാത്ത ഇന്‍സ്‌പെക്ടര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.മഹേഷ്‌കുമാറിനെ അപകടം നടന്നയുടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.