Latest News

മിഥില മോഹന്റെ കൊല: പ്രതി പിടിയില്‍


കൊച്ചി: അബ്കാരി കരാറുകാരനായ മിഥില മോഹനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൊച്ചി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അബ്കാരി കരാറുകാരനായ തൃശൂര്‍ സ്വദേശി സന്തോഷിനെയാണ് പിടികൂടിയത്.

അബ്കാരി രംഗത്തെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.സന്തോഷും മിഥില മോഹനും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നു.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് കൊല നടത്തിയത്. മൂന്ന് പേരുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ മിഥില മോ)ഹനെ വീട്ടില്‍ വച്ച് വെടിവച്ചയാള്‍ തമിഴ്‌നാട്ടില്‍ വച്ചുണ്ടായ വെടി വയ് പില്‍ കൊല്ലപ്പെട്ടെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.

പത്ത് ലക്ഷം രൂപയാണ് ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത്. മുമ്പ് മിഥില മോഹന്‍ സന്തോഷിനെ ഉപദ്രവിച്ചിട്ടുണ്ട്.

2006ലാണ് മിഥില മോഹന്‍ കൊല്ലപ്പെട്ടത്. കൊച്ചിയില്‍ ഇന്ത്യ- ഓസ്രേ്ടലിയ ക്രിക്കറ്റ് മല്‍സരം നടന്ന ദിവസമായിരുന്നു കൊല.

Key Words: Crime, Kerala, News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.