Latest News

ചൈനാ ടയറിന് നികുതി കൂട്ടി ട്രംപിന്റെ ഇരുട്ടടി; ചൈനീസ് ടയറുകള്‍ വിപണി പിടിക്കുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ കമ്പനികള്‍


ന്യൂയോര്‍ക്ക് : ചൈനീസ് ഉത്പന്നങ്ങളുടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തി തുടങ്ങി. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ടയര്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ചൈന. അതുകൊണ്ടു തന്നെ ടയറില്‍ തന്നെയാണ് അമേരിക്ക ആദ്യ ഘട്ടത്തില്‍ പിടിത്തം ഇട്ടിരിക്കുന്നത്. ചൈനയ്ക്കുള്ള ട്രംപിന്റെ ആദ്യ പണിയാണ് നടപടിയെ ലോകം ഉറ്റുനോക്കുന്നത്. [www.malabarflash.com]

യു.എസിന്റെ ഇറക്കുമതി നിയന്ത്രണ കമ്മിഷണറായ യു.എസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷന്റേതാണ് തീരുമാനം. ടയര്‍ മേഖലയിലുള്ള ചൈനയുടെ കടന്നുകയറ്റം മൂലം അമേരിക്കന്‍ കമ്പനികള്‍ യു.എസ് സര്‍ക്കാരിനോട് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ അധിക നികുതി ചുമത്തി ഇറക്കുമതി തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണമാറ്റം വന്നയുടനെ ഇക്കാര്യത്തില്‍ തീരുമാനമാനമാക്കുകയായിരുന്നു.

അതേസമയം, ചൈനീസ് ടയര്‍ കമ്പനികളുടെ കടന്നുകയറ്റത്തിന് എതിനെ ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും ഇനിയും നടപടികളായിട്ടില്ല. നിലവില്‍ പേരിനു മാത്രം നികുതി നല്‍കിയാണ് ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ടയര്‍ എത്തിക്കുന്നത്. ഇതിനിടെ, യു.എസിലേയ്ക്കുള്ള കയറ്റുമതി കൂടി നിലക്കുന്നതോടെ ആ ടയറുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമം ചൈന നടത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ കമ്പനികള്‍.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.