Latest News

10613 പോണ്‍ സൈറ്റുകള്‍ തകര്‍ത്ത് 'അനോണിമസ്' ഹാക്കര്‍


കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ചൈല്‍ഡ് പോണും പ്രദര്‍ശിപ്പിച്ചിരുന്ന 10613 വെബ്‌സൈറ്റുകള്‍ അനോണിമസ് ഹാക്കര്‍ തകര്‍ത്തു. പോണ്‍ ചിത്രീകരിച്ചിരുന്ന 75ജിബി ഫയലുകളും ഹാക്കര്‍മാര്‍ പൂര്‍ണ്ണമായും നശിപ്പിച്ചു കളഞ്ഞു. ഫെബ്രുവരി 3ന് ശേഷം ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചവര്‍ക്ക് അനോണിമസ് ഹാക്കറുടെ സന്ദേശമാണ് കാണാനാവുക. [www.malabarflash.com]

അധോലോക വെബ് എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലെ ഏറ്റവും വലിയ സൈറ്റായ ഫ്രീഡം ഹോസ്റ്റിങ് സര്‍വ്വീസാണ് ഇവര്‍ തകര്‍ത്തത്. മുന്‍കൂട്ടി നടത്തിയ ആക്രമണമല്ലിത്. ഫ്രീഡം ഹോസ്റ്റിങിലെ ചില സൈറ്റുകള്‍ പരിശോധിക്കുന്നതിനിടെയാണ് ചൈല്‍ പോണ്‍ ഇതില്‍ വ്യാപകമായുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ശരിയായ കാര്യം ചെയ്യുകയായിരുന്നുവെന്ന് ഹാക്കര്‍മാര്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് ഹാക്കര്‍മാരുടെ കൂട്ടായ്മായ അനോണിമസിന്റെ സന്ദേശവും ശ്രദ്ധേയമാണ്. 'ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല. നിങ്ങള്‍ എപ്പോഴും ഞങ്ങളെ പ്രതീക്ഷിച്ചേ പറ്റൂ'. ഇതിനു മുന്‍പും നിരവധി തവണ പോണ്‍ സൈറ്റുകള്‍ ഹാക്കര്‍മാര്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.