കാഞ്ഞങ്ങാട്: ബിജെപിയുടെ മുതിര്‍ന്ന നേതാവും അടിയന്തരാവസ്ഥ പോരാളിയും ജില്ലാ സെക്രട്ടറിയുമായ പുല്ലൂര്‍ കുഞ്ഞിരാമന്‍ (72) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ബിജെപി ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: കെ.നാരായണി,
മക്കള്‍: കെ.ജയന്‍ (ദുബായ്), കെ.അജയന്‍(മംഗലാപുരം ഹര്‍ബര്‍), കെ.വിനയന്‍ (സൗദി), മരുക്കള്‍: ലത, രേഷ്മ, സൗമ്യ. സഹോദരങ്ങള്‍: കമ്മാടത്തു, നാരായണി, മാധവി, കുഞ്ഞമ്പു, ഭവാനി, ശ്യാമള, രാധ, ജാനകി, സുന്ദരന്‍, മോഹനന്‍, കോമളവല്ലി, പരേതയായ രാധ.
ജനസംഘ കാലം മുതലെ രാഷ്ടീയ രംഗത്ത് പ്രര്‍ത്തിച്ചിരുന്നു. അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം നടത്തി പോലീസിന്റെ മര്‍ദ്ദനം ഏറ്റുവാങ്ങിരുന്നു. കെ.ജി.മാരാര്‍ജിയുടെ കൂടെ തലപ്പാടി ചെക്ക് പോസ്റ്റ് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചിരുന്നു.
നിരവധി സാമുഹിക സാംസ്‌കാരിക ക്ഷേത്ര പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മണിക്ക് മാവുങ്കലില്‍ പൊതു ദര്‍ശനത്തിന് ശേഷം 11 മണിയോടെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment