കൊച്ചി : ഉദയംപേരൂരില്‍ ഡിബി കോളജ് വിദ്യാര്‍ത്ഥിനി അമ്പിളിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ പ്രണയനൈരാശ്യമെന്ന് സൂചന. അമ്പിളി പ്രണയത്തില്‍ നിന്നും പിന്മാറിയതാണ് അമലിനെ പ്രകോപിപ്പിച്ചത്. അമ്പിളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നുള്ള പദ്ധതി സ്ഥലത്തെ ചുമട്ട് തൊഴിലാളികളാണ് തടഞ്ഞത്. [www.malabarflash.com]
തലയ്ക്ക് പിന്നിലും തോളിനും കൈയ്യുടെ മുകള്‍ ഭാഗത്തും അരയ്ക്കുമാണ് വെട്ടേറ്റത്. ഇതില്‍ തലയ്ക്കു പിന്നിലും തോളെല്ലിനും ഏറ്റ വെട്ട് ഗുരുതരമാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അമ്പിളിയെ പിന്നീട് സ്‌പെഷ്യലിസ്റ്റ് ആശുപത്രിതിലേയ്ക്ക് മാറ്റുകയായിരുന്നു. മുറിഞ്ഞ ഞരമ്പുകള്‍ ഇന്നലെ രാത്രി നടന്ന ശസ്ത്രക്രിയയിലൂടെ കൂട്ടിയോജിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഡ്രൈവറായ അമലിന്റെ കുടുംബം പത്ത് വര്‍ഷം മുന്‍പാണ് ഉദയംപേരൂരിലെത്തി അമ്പിളിയുടെ പിതാവില്‍ നിന്നും സ്ഥലം വാങ്ങി വീടുവച്ചത്. ഇരുവരുടെയും വീടുകള്‍ മുഖത്തോടു മുഖമാണ്. അമ്പിളിയുടെ അച്ഛന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ഇഷ്ടത്തിന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വിള്ളല്‍ വീഴുകയായിരുന്നു. തുടര്‍ന്ന് അമ്പിളിയുടെ പിതാവ് അമലിനെതിരെ പോലീസില്‍ പരാതി നല്‍കുകയും അമ്പിളിയെ ഇനിമേലില്‍ ശല്യം ചെയ്യില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അമല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.
പ്രണയം തുടരാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നതായി അമല്‍ പോലീസിന് മൊഴി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൃത്യം നടത്താനായി 200 രൂപയുടെ കത്തിയും അമല്‍ വാങ്ങിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment