കോളേജ് പഠന കാലത്ത് വീട്ടില്‍ നിന്ന് പണം ചോദിക്കാന്‍ ദുരഭിമാനം സമ്മതിക്കാത്തതിനാല്‍ ഫുഡ് കോര്‍ട്ടില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ജീവിതത്തില്‍ ഏറ്റവും കുറഞ്ഞ ബജറ്റില്‍ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നെന്നും അത് ഒരു അനുഭവമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. [www.malabarflash.com]
ഇപ്പോള്‍ ഏത് ബജറ്റിലും ജീവിക്കാന്‍ സാധിക്കും. അതിനനുസരിച്ച് താന്‍ ഇണങ്ങിപ്പോവും. ക്ലബ് എഫ് എം യുഎഇയില്‍ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.
ഡോളറിന് 4647 രൂപ നിരക്കുള്ള കാലം. വീട്ടില്‍ ചോദിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്, മടിയാണ്, ദുരഭിമാനമാണ്. ആ സമയത്ത് ഞാന്‍ ഫുഡ് കോര്‍ട്ടില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതൊരു എക്‌സപീരിയന്‍സായിരിക്കാം. ഏതു ബജറ്റിലും ഞാന്‍ സന്തോഷത്തോടെ ജീവിക്കുമെന്നും ദുല്‍ക്കര്‍ സല്‍മാന്‍ പറഞ്ഞു.
ഏത് ജോലി തിരഞ്ഞെടുക്കണം എന്ന് അമ്പരന്ന് നിന്ന ഒരു കാലവും ഉണ്ടായിട്ടുണ്ട്. ജോലി ജോലിയായി തോന്നാത്ത,ആസ്വദിച്ച് ത്രില്ലിങ്ങായിട്ടുള്ള ഒരു കരിയറാണ് ആഗ്രഹിച്ചത്. സിനിമയോട് ഒരു കൗതുകം എപ്പോഴും ഉണ്ടായിരുന്നു.
ആരാധകരുടെ ഡിക്യു, കുഞ്ഞിക്ക, ദുല്‍ക്കുമോന്‍ എന്നിങ്ങനെയുള്ള വിളികളില്‍ ഏതാണ് ഇഷ്ടം എന്ന ചോദ്യത്തിന് എല്ലാത്തിലും സ്‌നേഹമുള്ളതുകൊണ്ട് ഏതാണ് ഇഷ്ടമെന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. അത്ര ഇഷ്ടത്തോടെയാണ് അവര്‍ അത് പറയുന്നത്. അത് ഈ കരിയറിന്റെ പ്രത്യേകതയാണ്. എല്ലാരില്‍ നിന്നും ഒരുപാട് സ്‌നേഹം കിട്ടുമെന്നും ദുല്‍ഖര്‍ പറഞ്ഞു.
വീട്ടില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ആരും പിശുക്ക് കാണിക്കാറില്ല. വളരും തോറും മാതാപിതാക്കളോട് സൗഹൃദം തോന്നി. അച്ഛനോട് 'ബഡിബഡി' ബന്ധമാണുള്ളത്. അച്ഛന്‍ മമ്മൂട്ടി സിനിമ കണ്ട് എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം തീര്‍ച്ചയായും സന്തോഷവാനായിരുന്നു എന്ന മറുപടിയാണ് നല്‍കിയത്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment