Latest News

ഫൈസല്‍ വധം: ആര്‍.എസ്.എസ് നേതാവ് മഠത്തില്‍ നാരായണന്‍ അറസ്റ്റില്‍

തിരൂരങ്ങാടി: ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലി(30)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യ സൂത്രധാരന്‍ മഠത്തില്‍ നാരായണ(47)നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.[www.malabarflash.com]

അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രനു മുന്‍പാകെ കീഴടങ്ങിയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയായ നാരായണന്‍ ആര്‍.എസ്.എസിന്റെ തിരൂര്‍ താലൂക്ക് സഹകാര്യവാഹക് ആണ്.

ഫൈസല്‍ വധത്തിനു ശേഷം മധുര, പഴനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. നാരായണന്‍ അറസ്റ്റിലായതോടെ ഫൈസല്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി. ഒളിവിലായിരുന്ന മറ്റൊരുപ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബി(26)നെ അന്വേഷണസംഘം തിങ്കളാഴ്ച മൈസൂരില്‍ അറസ്റ്റ് ചെയ്തിരുന്നു.

തിരൂര്‍ യാസര്‍ വധക്കേസിലെ പ്രതിയായിരുന്നു നാരായണന്‍. വധിക്കുന്നതിനു മുന്‍പ് മൂന്നുതവണ ഇയാള്‍ ഫൈസലിനെ തിരിച്ചറിയാനായി കൊടിഞ്ഞിയില്‍ എത്തിയതായി പോലീസ്‌ പറഞ്ഞു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും പൊലിസ് തിരയുന്നുണ്ട്.

നേരത്തെ അറസ്റ്റിലായ 11 പ്രതികളുടെ വീട്ടുകാരെയും ബന്ധുക്കളെയും മലപ്പുറം ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി തിങ്കളാഴ്ചപോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണു സൂചന.

2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ വെട്ടേറ്റു മരിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.