തൃശൂർ: സ്കൂളിലേക്കു പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് എട്ടു വയസുകാരി മരിച്ചു. കൊമ്പഴ ചിറ്റിലപ്പിള്ളി ജയിംസ്-റീന ദമ്പതികളുടെ മകളും കൊമ്പഴ സെന്റ് മേരീസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായ ഏയ്ഞ്ചലാണ് അപകടത്തിൽ മരിച്ചത്. [www.malabarflash.com]
ജയിംസിന്റെ അമ്മ അന്നമ്മ കുട്ടിയെ റോഡ് മുറിച്ചു കടത്തിവിടുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർലോറി കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി. അന്നമ്മയുടെ കണ്മുന്നിലായിരുന്നു അപകടം. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി കല്ലു കൊണ്ടുപോയിരുന്ന ലോറിയാണു കുട്ടിയെ ഇടിച്ചത്. കുട്ടിയെ ഉടൻ പീച്ചിയിലെ ആശുപത്രിയിലും തുടർന്നു തൃശൂർ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാണിയമ്പാറയിൽ ഓട്ടോ ഡ്രൈവറാണ് ഏയ്ഞ്ചലിന്റെ പിതാവ് ജയിംസ്. റീന തൃശൂരിലെ ഒരു കടയിൽ ജീവനക്കാരിയാണ്.
അപകടത്തെത്തുടർന്നു ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങൾക്കായി ഓടുന്ന എല്ലാ വണ്ടികളും നാട്ടുകാർ തടഞ്ഞിട്ടു. ടിപ്പർ ഡ്രൈവർ മുളയം അച്ചംകുന്ന് ജിബിൻ ജോണി(26)നെതിരേ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. സ്കൂൾ സമയത്തു ടിപ്പർ ഓടിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനും പോലീസ് നടപടിയെടുക്കും.
Keywords: Thrissur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment