കുമ്പള: കൊല്ലപ്പെട്ട സ്വര്‍ണ്ണവ്യാപാരി ചെട്ടുംകുഴിയിലെ മന്‍സൂഅലിയുടെ ബാഗ് കുറ്റിക്കാട്ടില്‍ കണ്ടെത്തി. പോലീസ് കസ്റ്റഡിയില്‍വിട്ടു കൊടുത്ത മുഖ്യപ്രതികളില്‍ ഒരാളായ കറുവപ്പാടിയിലെ അബ്ദുല്‍ സലാമിന്റെ സഹായത്തോടെ ബീരിച്ചേരിയില്‍ കണ്ടെത്തിയത്. [www.malabarflash.com]
ബാഗിനകത്തു നിന്നു ഡിജിറ്റല്‍ ത്രാസ്, ബാങ്ക് പാസുബുക്കുകള്‍, കത്രിക തുടങ്ങിയവയും ലഭിച്ചു. കൊല നടത്തിയ ശേഷം ബാഗുമായി രക്ഷപ്പെട്ട പ്രതികള്‍ പണം കൈക്കലാക്കി ബാഗ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷെപ്പടുകയായിരുന്നുവെന്നാണ് പ്രതിയായ അബ്ദുല്‍ സലാം നല്‍കിയ മൊഴി.
ഇതിനിടയില്‍ കൊലയാളികളെ തിരിച്ചറിയാതിരിക്കാന്‍ പണം കൈപ്പറ്റി മന്ത്രവാദവും പൂജയും നടത്തിയ സ്വാമിയെ പോലീസ് ചോദ്യം ചെയ്തു. കര്‍ണ്ണാടകയിലെ സ്വാമിയെ ആണ് സി ഐ പി.വി. മനോജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. പൂജ നടത്തിയതായും ഇതിനു പ്രതിഫലമായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനു മൊഴി നല്‍കി.എന്നാല്‍ എത്ര പണമാണ് കൈപ്പറ്റിയതെന്നു ഓര്‍മ്മയില്ലെന്നാണ് സ്വാമി നല്‍കിയ മൊഴി. കേസില്‍ ഇയാളെ മുഖ്യസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment