മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാനുള്ള മോഹവുമായി മെഡിക്കല്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ച് ഇരുട്ടടി. 1,100 രൂപയൂടെ വര്‍ധനയാണ് ഒറ്റയടിക്ക് നിലവില്‍ വന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. [www.malabarflash.com]
സൗദി അറേബ്യയിലേക്കുള്ള മെഡിക്കല്‍ പരിശോധനയക്ക് 4,400 ആയിരുന്നത് 5,500 ആയി ഉയര്‍ന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്ള നിരക്ക് 1000 രൂപയാണ് വര്‍ധിച്ചത്. 4000 ആയിരുന്നത് 5000 ആയി.
ചുരുങ്ങിയ ചിലവില്‍ നടന്നിരുന്ന മെഡിക്കല്‍ പരിശോധനാണ് സാധാരണക്കാരന് താങ്ങാവുന്നതില്‍ അപ്പുറമായി ഉയര്‍ന്നത്. ഗള്‍ഫിലെത്തി ജീവിതം പച്ചപിടിപ്പിക്കാമെന്ന് സ്വപ്നം കണ്ടവര്‍ എവിടെ പരാധി നല്‍കുമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അവസ്ഥയാണ്. ഗള്‍ഫിലേക്ക് ആദ്യമായി പോകുന്നവര്‍ക്കും പുതിയ വിസയില്‍ വീണ്ടും ജോലിക്കു പോകുന്നവര്‍ക്കുമാണ് മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. പരിശോധനയ്ക്കായി ഗാംകയുടെ ഓഫിസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും അവര്‍ നിര്‍ദേശിക്കുന്ന മെഡിക്കല്‍ സെന്ററുകളിലാണ് പരിശോധന നടത്തുന്നത്.
കോഴിക്കോട്, എറണാകുളം, മഞ്ചേരി, തിരൂര്‍, തലക്കടത്തൂര്‍ എന്നീ അഞ്ചിടങ്ങളില്‍ മാത്രമാണ് ഗാംകയുടെ ഓഫിസുകള്‍ ഉള്ളത്. മുനപ് അംഗീകാരമുള്ള ഏത് ആശുപത്രികളില്‍ നിന്നും പരിശോധന നടത്താമെന്ന സാഹചര്യമായിരുന്നു. എന്നാല്‍ നിലവില്‍ ഗാംകയില്‍ നിന്ന് മാത്രമാക്കി. ഗാംകയ്‌ക്കെതിരെ ഒരുപാട് പരാതികളാണ് ഉയരുന്നത്. ഫീ വര്‍ധിപ്പിക്കുന്നത് എംബസിയാണെന്ന വാദമാണ് ഗാംക ഉയര്‍ത്തുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടല്‍ നടത്തിയേ മതിയാകൂ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment