Latest News

പാലക്കുന്ന് ഭരണി മഹോത്സവത്തിന് കൊടിയേറി

ഉദുമ: പാലക്കുന്ന് ഭഗവതിക്ഷേത്ര ഭരണി മഹേത്സവത്തിനു ഭക്തിനിറവില്‍ കൊടിയേറി.[www.malabarflash.com] 

ആറാട്ട് ഉത്സവം സമാപിച്ച തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഭഗവതി ക്ഷേത്രനര്‍ത്തകരുടെയും സ്ഥാനികന്മാരുടെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ എണ്ണയും തിരിയും പ്രതീകാത്മകമായി കമ്പയും കയറും ഭണ്ഡാരവീട്ടിലേക്കെത്തിച്ചു. വൈകിട്ടു ക്ഷേത്രത്തില്‍ ആനപ്പന്തല്‍ കയറ്റി. തുടര്‍ന്ന് രാത്രി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ നിന്നു ദേവീദേവന്മാരുടെ സര്‍വാലങ്കാര വിഭൂഷിതമായ തിടമ്പുകള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.

തുടര്‍ന്ന് അടിച്ചുതളി, ശുദ്ധികര്‍മങ്ങള്‍, കലശാട്ട് എന്നിവയ്ക്കു ശേഷം ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റം നടന്നത്.

വ്യാഴാഴ്ച ഭൂതബലി ഉത്സവദിവസം 4.30നു കീഴൂര്‍ കടപ്പുറം കുറുംബാ ഭഗവതിക്ഷേത്ര ഭജന സമിതിയുടെ ഭജന, 6.30നു സന്ധ്യാദീപം, കലശാട്ട്, രാത്രി എട്ടിനു ഭൂതബലിപ്പാട്ട്, ഒന്‍പതിനു പൂരക്കളി, 10.30നു സിനിമാ പിന്നണിഗായകരായ വിധു പ്രതാപ്, ജ്യോത്സന എന്നിവര്‍ നയിക്കുന്ന മ്യൂസിക് നൈറ്റ് (ഗാനമേള), പുലര്‍ച്ചെ 4.30നു ഭൂതബലി ഉത്സവം.

താലപ്പൊലി ഉത്സവമായ വെളളിയാഴ്ച രാവിലെ ഏഴിന് ഉത്സവബലി, ഒന്നു മുതല്‍ അന്നദാനം, നാലിനു പാലക്കുന്ന് ഭഗവതിക്ഷേത്ര ഭജനസമിതിയുടെ ഭജന, 6.30നു സന്ധ്യാദീപം കലശാട്ട്, രാത്രി എട്ടിനു പൂരക്കളി, 10നു പാലക്കുന്ന് കലാദര്‍പ്പണ സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തശില്‍പം.

25ന് ആയിരത്തിരി ഉത്സവം നടക്കും.
രാവിലെ ഏഴിന് ഉത്സവബലി, 4.30നു കൊറക്കോട് ദുര്‍ഗാപരമേശ്വരി സുബ്രഹ്മണ്യ മഹിളാ ഭജനസംഘത്തിന്റെ ഭജന, 6.30നു സന്ധ്യാദീപം കലശാട്ട്, ഒമ്പതിനു പൂരക്കളി, രാത്രി 10.15ന് ഉദുമ തെക്കേക്കര, 11നു ചിറമ്മല്‍ പ്രദേശ്, 11.45ന് ഉദുമ പടിഞ്ഞാര്‍ക്കര, 12.30നു പള്ളിക്കര തണ്ണീര്‍പ്പുഴ, 1.15നു മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള തിരുമുല്‍ക്കാഴ്ച സമര്‍പ്പണവും കരിമരുന്നു പ്രയോഗവും ഉണ്ടാകും.

26നു പുലര്‍ച്ചെയോടെ കൊടിയിറങ്ങി ഭണ്ഡാരവീട്ടിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഉത്സവം സമാപിക്കും.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.