Latest News

ഇ. അഹമ്മദ് സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം 25 ന്

ഉദുമ: അബുദാബി ഉദുമ പഞ്ചായത്ത് കെ.എം സി.സി.ഉദുമ സി.എച്ച്.സെന്ററുമായി സഹകരിച്ച് പാക്യാരയില്‍ ഇ.അഹമ്മദ് സാഹിബിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ശനിയാഴ്ച രാവിലെ പത്തു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും.[www.malabarflash.com] 

ഉദുമ സി.എച്ച്.സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം.ഷെരീഫ് അധ്യക്ഷത വഹിക്കും.അബുദാബി കെ.എം.സി.സി.ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആബിദ് നാലാംവാതുക്കല്‍ സ്വാഗതം പറയും .
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദാലി, എം.എച്ച് മുഹമ്മദ്കുഞ്ഞി, ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, എരോല്‍ മുഹമ്മദ് കുഞ്ഞി, ടി.കെ.ഹസീബ്, ജൗഹര്‍ ഉദുമ, പി.എച്ച് മുഹമ്മദ് കുഞ്ഞി പ്രസംഗിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.