Latest News

കാന്റീൻ ജീവനക്കാരനെ പി.സി.ജോർജ് മർദിച്ചതായി പരാതി

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ പി.സി.ജോര്‍ജ്ജ് എംഎല്‍എ മര്‍ദ്ദിച്ചതായി പരാതി.[www.malabarflash.com] 
എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീയിലെ മനു എന്ന ജീവനക്കാരനാണ് മര്‍ദനമേറ്റത്. മുഖത്ത് പരുക്കേറ്റ യുവാവ് എംഎല്‍എയ്ക്ക് എതിരെ നിയമസഭാ സെക്രട്ടറിയേറ്റിനു പരാതി നല്‍കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് പി.സി.ജോര്‍ജിന്റെ മുറിയില്‍ വച്ചായിരുന്നു സംഭവം. ഊണ് നല്‍കാന്‍ വൈകി എന്നാരോപിച്ച് പി.സി.ജോര്‍ജ് മര്‍ദിക്കുകയായിരുന്നുവെന്ന് മനു മാധ്യമങ്ങളോട് പറഞ്ഞു. ജോര്‍ജിന്റെ സഹായിയും തന്നെ മര്‍ദ്ദിച്ചതായി മനു പറഞ്ഞു. വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിനാല്‍ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കുടുംബശ്രീ കാന്റീനിലെ ജീവനക്കാരിയെ പി.സി.ജോര്‍ജ്ജ് ഫോണിലൂടെ അസഭ്യം പറഞ്ഞു എന്ന പരാതിയും ഉയരുന്നുണ്ട്.
നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാരെല്ലാം തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലാണ് താമസിക്കുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.