Latest News

സിഎം ഉസ്താദിന്റെ കൊലപാതകം; കേരളത്തിന് പുറത്തുള്ള സിബിഐയുടെ സ്പഷ്യല്‍ ടീമിനെ കൊണ്ട് പുനരന്വേഷണം നടത്തണം: യൂത്ത് ലീഗ്

മേല്‍പറമ്പ: സമസ്ത ഉപാദ്യക്ഷനും ചെമ്പരിക്ക മംഗലാപുരം സംയുകത ഖാസിയുമായിരുന്ന സിഎം ഉസ്താദിന്റെ കൊലപാതകത്തെക്കുറിച്ച് കേരളത്തിന് പുറത്തുള്ള സിബിഐയുടെ സ്പഷ്യല്‍ ടീമിനെ കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപെട്ടു.[www.malabarflash.com]

രണ്ടാമത് അന്വേഷണം വന്നപ്പോള്‍ പ്രതികള്‍ പിടിക്കപ്പെടുമെന്ന് എല്ലാവരും ആഗ്രഹിച്ചു. പക്ഷേ പരാതികള്‍ ഉണ്ടായിരുന്ന വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നേ പൂര്‍ണമായോ തെളിവെടുപ്പ് നടത്താന്‍ സംഘം തയ്യാറായില്ല. പെട്ടന്ന് അന്വേഷണം അവസാനിപ്പിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഇത് തീര്‍ത്തും നിരാശജനകമാണ്. ഈ കൊലപാതകം നടത്തിയവര്‍ എത്ര ഉന്നതാരായാലും പ്രതികളെ പിടികൂടുന്നത് വരെ ശകതമായ പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ ഹമീദലി ഷംനാദ് സാഹിബ്, ഇ അഹ്മദ് സാഹിബ്, സമസ്ത നേതാക്കളായ കോട്ടുമല ബാപ്പു മുസ്ലിയാര്‍, ഹമീദ് കേളോട്ട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 

അബ്ബാസ് കൊളച്ചപ്പ്, ടി ഡി ഹസ്സന്‍ ബസരി, അസ്ലം കീഴൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, ഷാനവാസ് എം ബി.കാദര്‍ അലൂര്‍, അക്രം പള്ളിക്കര, എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.