Latest News

ഉറൂസിനും ആറാട്ടിനുമായി ഒരു പ്രചരണ ബോര്‍ഡ്

ഉദുമ: ഉത്സവത്തിന്റെയും ഉറൂസിന്റെയും പ്രചാരണത്തിനായി ഉദുമയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡ് മതസൗഹാര്‍ദ്ദത്തിന് പുതിയ മാനം പകര്‍ന്നു.[www.malabarflash.com]

ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുമഹോത്സവത്തിന്റെയും ഉദുമ കുന്നില്‍ മഖാം ഉറൂസിന്റെയും വിവരങ്ങള്‍ ഒറ്റ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത് പുതിയനിരം ഫ്രണ്ട്‌സ് പ്രവര്‍ത്തകരാണ്.

ഏപ്രില്‍ 12 മുതല്‍ ആരംഭിച്ച് 17 വരെയാണ് ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം നടക്കുന്നത്. ഏപ്രില്‍ 18 മുതല്‍ 23 വരെയാണ് കുന്നില്‍ മഖാം ഉറൂസ്. ഉറൂസും ആറാട്ടും വര്‍ഷങ്ങളായി അടുത്തടുത്ത ദിവസങ്ങളിലായാണ് നടക്കുന്നത്.

ഉറൂസ് ദിവസങ്ങളില്‍ പരിസരത്തെ ഹൈന്ദവ വിശ്വാസികള്‍ പള്ളിയിലേക്കും ഉത്സവത്തിന് മഖാം ഭാരവാഹികള്‍ ക്ഷേത്രത്തിലേക്കും എത്തിച്ചേരാറുണ്ട്.

പന്തല്‍ബാലന്‍, വിനോദ് കെ വി, അബ്ദുല്‍ അസിസ്, റഹ്മത്തുള്ള, ഉണ്ണികൃഷ്ണന്‍, ഖാദര്‍, കെ വി അബ്ദുള്‍റഹ്മാന്‍, പന്തല്‍നാരായണന്‍, സുനി െ്രെഡവര്‍, രാജന്‍ ചകല്‍സ്, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് മൂന്ന് വര്ഷം മുമ്പാണ് പുതിയനിരം ഫ്രണ്ട്‌സ് കൂട്ടായ്മ രൂപീകരിച്ചത്.

പുതിയനിരത്തിലെയും പരിസരങ്ങളിലെയും റോഡിനിരുവശങ്ങളിലെ കാടുകള്‍ വെട്ടി തെളിയിച്ചും മറ്റും സാമൂഹിക പ്രവര്‍ത്തനങ്ങളും, പുതിയനിരം മുതല്‍ ഉദയമംഗലം ക്ഷേത്രം വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചും കൂട്ടായ്മ ശ്രദ്ധ നേടിയിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.