ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല്‍ ആശുപത്രി വാര്‍ഡന്‍ ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിഷ്ഠൂരമായ സംഭവം അരങ്ങേറിയത്. [www.malabarflash.com]
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് നവജാത ശിശുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഡെറാഢൂണിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഒരു കാല്‍ ഒടിഞ്ഞതായി കണ്ടെത്തിയത്.
ആശുപത്രി വാര്‍ഡന്റെ മൃഗീയമായ പ്രവൃത്തി ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ തൊട്ടിലിന് അരികിലേക്ക് വന്ന് കാല്‍ ഒടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ടിവി മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കുട്ടി കരഞ്ഞതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ പിഞ്ചുകുഞ്ഞിന്റെ കാല്‍ ഒടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഒളിവില്‍ പോയ പ്രതിയെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പ്രതി എത്രയും പെട്ടെന്ന് തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment