തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടന്ന സംഘര്‍ഷത്തിനിടെ, ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (64) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വിദ്യാര്‍ഥികളില്‍ ഒരാള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും തുടര്‍ന്ന് അഗ്നിശമന സേന വെള്ളം ചീറ്റിക്കുകയും ചെയ്തിരുന്നു. ജലപീരങ്കി പ്രയോഗിച്ചതെന്ന് തെറ്റിദ്ധരിച്ച് സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടവേയാണ് സംഭവം.
ചിതറിയോടിയവരില്‍ ഒരാളായ ജബ്ബാര്‍ കുഴഞ്ഞുവീഴുകയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് അധികസമയം കഴിയും മുമ്പേ മരണം സംഭവിച്ചിരുന്നു.
മൃതദേഹം പേരൂര്‍ക്കട പുനര്‍ജ്ജനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment