Latest News

റഫറിയെ അസഭ്യം പറഞ്ഞ മെസ്സിക്കു നാല് മല്‍സരങ്ങളില്‍ വിലക്ക്‌

സൂറിച്ച്: അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസിക്ക് നാലു മത്സരങ്ങളിൽനിന്നു വിലക്ക്. ചിലിക്കെതിരായ യോഗ്യതാ മത്സരത്തിൽ അസിസ്റ്റന്‍റ് റഫറിയോട് മോശമായി പെരുമാറിയതാണ് വിലക്കിന് കാരണം.[www.malabarflash.com] 

ഫിഫ അച്ചടക്ക സമിതിയുടേതാണ് നടപടി. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൽസരത്തിൽ മെസി നേടിയ ഗോളിൽ അർജന്‍റീന വിജയിച്ചിരുന്നു.

ഇതോടെ അടുത്ത നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മെസിക്കു നഷ്ടമാകും. ബുധനാഴ്ച ബൊളീവിയക്കെതിരെ അർജന്‍റീനക്ക് മത്സരമുണ്ട്. ഇതിലുൾപ്പെടെയാണ് വിലക്ക്.

ചിലിക്കെതിരായ മത്സരത്തിൽ ബ്രസീലിയൻ റഫറി ആദ്യ ഘട്ടത്തിൽ സംഭവം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം സംഭവത്തിൽ പരാതി നൽകുകയായിരുന്നു. ഫൗൾ വിളിച്ച റഫറിക്കെതിരേ മെസി അതൃപ്തി പ്രകടിപ്പിക്കുന്നതും ചീത്ത വിളിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
Lionel-Messi-shockingly-suspended-four-games-by-FIFA

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.