Latest News

മലപ്പുറത്ത് ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ്; 17ന് ഫലം പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇ.അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 12നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കുക.[www.malabarflash.com]

മാര്‍ച്ച് 23 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സമയമുണ്ട്. ഏപ്രില്‍ 17നായിരിക്കും വോട്ടെണ്ണല്‍. സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്.
ഉപതിരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കി. സ്ഥാര്‍ഥിയെ ഉടന്‍ തീരുമാനിക്കും. മുന്നണിക്കുള്ളില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും മജീദ് വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇ.അഹമ്മദ് എംപി, ഫെബ്രുവരി ഒന്നിന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് അന്തരിച്ചത്. 

പൊതുബജറ്റിന്റെ തിയതി നീട്ടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ അഹമ്മദിന്റെ മരണവിവരം മറച്ചുവച്ചുവെന്ന ആരോപണം വലിയ വിവാദത്തിനും കാരണമായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിയോഗം നിമിത്തം ഒഴിവുവന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്കും ഇതേ ദിവസം തന്നെയാകും വോട്ടെടുപ്പു നടക്കുക. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്‌നാഗിലും ഇതേ ദിവസങ്ങളില്‍ തന്നെയാകും വോട്ടെടുപ്പും ഫലപ്രഖ്യാപനവും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.