Latest News

പിതാവിനെയും മകളെയും ടി ടി ഇ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; ഡിവിഷണല്‍ മാനേജര്‍ അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: മംഗലാപുരത്ത് ആശുപത്രിയില്‍ പോയി മടങ്ങി വരുന്ന പിതാവിനെയും മകളെയും ടി ടി ഇ ട്രെയിനില്‍ നിന്നും തള്ളിയിട്ട സംഭവത്തെക്കുറിച്ച ് ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അന്വേഷണം തുടങ്ങി.[www.malabarflash.com]

മടിക്കൈ ബങ്കളം വൈനിങ്ങാല്‍ സ്വദേശിയും പുതിയകോട്ടയിലെ ഹൗസ് ഓഫ് യൂനിഫോം സ്ഥാപനത്തിലെ കട്ടിങ്ങ് മാസ്റ്ററുമായ മണി (36) മകള്‍ ജസ്‌ന (10) എന്നിവരെയാണ് ഫെബ്രുവരി 1 ന് കോട്ടിക്കുളം റയില്‍വേ സ്റ്റേഷനില്‍ വെച്ച് ടി ടി ഇ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.
മകളുടെ രോഗത്തിന് ചികില്‍സിക്കാനായി മംഗലാപുരത്ത് പോയി തിരിച്ചു വരുമ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വന്‍ തിരക്കായതിനാല്‍ കൂടെയുണ്ടായിരുന്ന പ്രായമായ അമ്മയും, രോഗിയായ മകളുമായി സ്ലീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു. 

കോട്ടിക്കുളത്ത് എത്തിയപ്പെള്‍ ടി ടി ഇ ഇവരോട് ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. അവശയായ അമ്മയും രോഗിയായ മകളുമായതിനാല്‍ തിരക്കുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറാന്‍ ബുദ്ധിമുട്ടാണെന്നും സ്ലീപ്പറിന്റെ തുക നല്‍കാമെന്നും മണി ടിടിഇയോട് പറഞ്ഞെങ്കിലും അദ്ദേഹം അതി ന് തയ്യാറായില്ല. നിര്‍ബന്ധപൂര്‍വ്വം സ്ലീപ്പറില്‍ നിന്നും ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.

അപ്പോഴേക്കും വണ്ടി പുറപ്പെടാന്‍ ഒരുങ്ങിയതിനാല്‍ അടുത്ത സ്റ്റഷനില്‍ നിന്നും മാറിക്കയറാമെന്നു പറഞ്ഞെങ്കിലും ടിടി ഇ സമ്മതിച്ചില്ല.
ഇതിനിടയില്‍ അമ്മ തീവണ്ടിയില്‍ നിന്നും ഫഌറ്റ് ഫോമിലേക്ക് ഇറങ്ങിയിരുന്നു. ഈ സമയം വണ്ടി വിട്ടപ്പോഴാണ് മണിയെയും മകളെയും ടി ടി ഇ പുറത്തേക്ക് തള്ളിയിട്ടത്. പ്ലാറ്റ് ഫോമില്‍ ഉണ്ടായിരുന്നയാള്‍ പിടിച്ചതിനാല്‍ ഭാഗ്യം കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്

സംഭവം സംബന്ധിച്ച് മണി അന്നു തന്നെ ജില്ലാ കലക്ടര്‍, റെയില്‍വേ പോലീസ്, റെയില്‍വേ ഡിവിഷന്‍ മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി മണിയോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.

മണിക്ക് സൗകര്യപ്പെടുന്ന ദിവസം മുന്‍കൂട്ടി അറിയിച്ച് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് എത്താനാണ് ഡിവിഷന്‍ മാനേജര്‍ അറിയിച്ചിട്ടുള്ളത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.