മലപ്പുറം: മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ.[www.malabarflash.com]
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഇക്കാര്യം പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ പറഞ്ഞു. വ്യാഴാഴ്ചത്തെ ലീഗ് സെക്രട്ടേറിയറ്റിന് മുന്‍പെ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫൗസിയ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന കാര്യം തുറന്നുപറയുന്നത്. ബുധനാഴ്ചയാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് എങ്ങും ഉയര്‍ന്നുകേള്‍ക്കുന്നത്.

അതേസമയം തന്നെ ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദിനെ മലപ്പുറത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ ഒരു വിഭാഗം മുന്നോട്ടുവെച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment