Latest News

ഉദുമ ഗ്രാമപഞ്ചായത്ത് തല ബാലോത്സവം

ഉദുമ: എസ്.എസ്.എയുടെയും ബി.ആര്‍.സിയുടെ സഹകരണത്തോടെ ഉദുമ ഗ്രാമപഞ്ചായത്ത്തല ബാലോത്സവം ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ നടന്നു. [www.malabarflash.com]

ബേക്കല്‍ എ. ഇ .ഒ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. 

ഉദുമഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, ഉദുമ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രഭാകരന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ദാമോദരന്‍ കെ.വി, പി.ടി.എ വൈസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ ബങ്കണ, കുമാര്‍ കെ.എം പ്രസംഗിച്ചു. പി.പി. ചന്ദ്രന്‍ സ്വാഗതവും സുജിത്ത് പി നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.