ന്യൂഡല്‍ഹി: വെള്ളം ലഭിക്കാതെ വിളകള്‍ നശിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവരെ രക്ഷിക്കാന്‍ തമിഴ് കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയത് ജീവനൊടുക്കിയവരുടെ തലയോട്ടികളുമായി.[www.malabarflash.com]
ഒന്നര നൂറ്റാണ്ടിനിടെ തമിഴ്‌നാട് കണ്ട ഏറ്റവും വലിയ വരള്‍ച്ചയില്‍ വ്യാപകമായി കൃഷി നശിച്ചിരിക്കുകയാണെന്നും തങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ അന്തര്‍ സംസ്ഥാന നദീ ജല കരാറടക്കം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം.
ദേശീയ തെന്നിന്ത്യ നദികള്‍ ഇണയ്പ്പ് വ്യവസായികള്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് നൂറോളം കര്‍ഷകര്‍ അടിവസ്ത്രം ധരിച്ച് ജന്തര്‍മന്തറിലെ റോഡില്‍ ധര്‍ണ നടത്തുന്നത്.
ദേശീയ തെന്നിന്ത്യ നദികള്‍ ഇണയ്പ്പ് വ്യവസായികള്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് നൂറോളം കര്‍ഷകര്‍ അടിവസ്ത്രം ധരിച്ച് ജന്തര്‍മന്തറിലെ റോഡില്‍ ധര്‍ണ നടത്തുന്നത്.
ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സമരക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതിനെതുടര്‍ന്ന് പോലീസ് പിടിച്ചുകൊണ്ടുപോവുകയും വിവസ്ത്രരാക്കുകയും ചെയ്തിരുന്നു.
ഇതോടെ വസ്ത്രം ഉപേക്ഷിച്ച സമരക്കാര്‍ ദിവസവും വിവിധ രീതിയിലാണ് പ്രതിഷേധിക്കുന്നത്. തിരുച്ചി, കാരൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് സമരക്കാര്‍.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment