Latest News

ഗിഫ സാഹിത്യ പുരസ്‌കാരം കാസര്‍കോട് സ്വദേശിക്ക്

ദുബൈ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷ(ഗിഫ)ന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം കാസര്‍കോട് സ്വദേശിക്ക്.[www.malabarflash.com]

മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റും കാസര്‍കോട് സ്വദേശിയുമായ സാദിഖ് കാവിലിന്റെ ഔട് പാസ് എന്ന നോവലിന് പുരസ്‌കാരം
മാതൃഭൂമി ദുബായ് ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്‍ (ഈന്തപ്പനച്ചോട്ടില്‍–ലേഖനം), സിറാജ് ദിനപത്രം എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം. അബ്ബാസ് (ദേര, കഥകള്‍), ജിദ്ദയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ലേഖകരായ രമേശ് അരൂര്‍ (പരേതന്‍ താമസിക്കുന്ന വീട്), മുഹമ്മദ് അഷ്‌റഫ് (മല്‍ബു കഥകള്‍), ടി. സാലിം (ലോങ്പാസ്) എന്നിവരെയും അവാര്‍ഡിന് തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ പ്രഫ. അബ്ദുല്‍ അലി, ചീഫ് കോ ഓര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര എന്നിവര്‍ പറഞ്ഞു.

സാദിഖ് കാവില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മനോരമ ഓണ്‍ലൈനില്‍ ജോലി ചെയ്യുന്നു. തുടര്‍ച്ചയായി മൂന്ന് പതിറ്റാണ്ടിലേറെ ഗള്‍ഫില്‍ അരക്ഷിത ജീവിതം നയിച്ച കുഞ്ഞാച്ച എന്നയാളുടെ കഥയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഔട് പാസിന്റെ പ്രമേയം. 

ജീവിതത്തിന്റെ നല്ലൊരു ഭാഗം (ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍), കന്യപ്പാറയിലെ പെണ്‍കുട്ടി(നോവലെറ്റ്), പ്രിയ സുഹൃത്തിന്(കഥകള്‍) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാര്‍ ഫ്‌ളാഷ്.കോമിലടക്കം നിരവധി ലേഖനങ്ങളും കഥകളും നോവലുകളും സാദിഖിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിഎസ്എംഒ കോളജ് മലയാള വകുപ്പ് മുന്‍ തലവന്‍ പ്രഫ. അലവിക്കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസി. പ്രഫ. ഡോ. അസ്ഗര്‍ അലി, പിഎസ്എംഒ കോളജ് മലയാള വകുപ്പ് തലവന്‍ ഡോ. ബാബുരാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 

25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മേയില്‍ ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.