ഇടുക്കി: സ്കൂളില്‍ നല്‍കാനുള്ള പണം അലമാരിയില്‍ നിന്നെടുത്തതിന് ആറാം ക്ലാസുകാരിയെ വാക്കത്തിയും വിറകും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മായിയെ ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്യും.
വട്ടവട കോവിലൂര്‍ സ്വദേശി ബാലമുരുകന്റെ ഭാര്യ വേലുലക്ഷ്മിയ്‌ക്കെതിരേയാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പിജി ഗോപാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം ദേവികുളം പോലീസ് കേസ് എടുത്തത്. ഇവരെ ബുധനാഴ്ച ഉച്ചയോടെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബാലമുരുകന്റെ സഹോദരി പുത്രി വനജ (12)യ്ക്ക് അമ്മായി വേലുലക്ഷ്മിയില്‍ നിന്ന് ക്രൂരമര്‍ദനമേറ്റത്. മാതാപിതാക്കള്‍ ഉപേക്ഷിച്ച വനജ ഏതാനും വര്‍ഷമായി ബാലമുരുകന്റെ വീട്ടിലാണ് താമസിക്കുന്നത്. ഇത് ബാലമുരുകന്റെ ഭാര്യ വേലുലക്ഷ്മിക്ക് ഇഷ്ടമായിരുന്നില്ല. നിസാര സംഭവങ്ങള്‍ക്കു പോലും ഇവര്‍ വനജയെ മര്‍ദിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഇതിനു തെളിവാണെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം സ്കൂളില്‍ കൊടുക്കാനായി അലമാരയില്‍ നിന്ന് വനജ കുറച്ച് പണം എടുത്തിരുന്നു. ഇതുകണ്ട വേലുലക്ഷ്മി വനജയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
വിറകുകൊള്ളി കൊണ്ട് ശരീരമാസകലം മര്‍ദിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് തല കട്ടിലില്‍ ഇടിപ്പിക്കുകയും ചെയ്തു. എന്നിട്ടും കലി തീരാതെയാണ് വാക്കത്തിയുടെ മാട് ഉപയോഗിച്ച് കുട്ടിയുടെ കാലില്‍ വെട്ടിയത്. വാക്കത്തിയുടെ മൂര്‍ച്ച കുറഞ്ഞ ഭാഗം കൊണ്ടുള്ള വെട്ടേറ്റ് കുട്ടിയുടെ കാലില്‍ ചതവേറ്റിട്ടുണ്ട്. കുട്ടിയുടെ ഇടതു കൈയ്ക്ക് പൊട്ടലുമുണ്ട്. മുറിവുമായി രക്തം ഒലിപ്പിച്ച് പെണ്‍കുട്ടി സ്കൂളില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് അധ്യാകര്‍ കുട്ടിയെ ചിത്തിരപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പിന്നീട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പിജി ഗോപാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അമ്മായി ക്രൂരമായി മര്‍ദിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

No comments:
Post a Comment