Latest News

സൗദിയിൽ പോലീസുകാരൻ വെടിയേറ്റു മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ഖതീഫിൽ അജ്ഞാതന്‍റെ വെടിയേറ്റു പോലീസുകാരൻ മരിച്ചു. ഒരു പോലീസുകാരനു പരിക്കേറ്റു. ചൊവ്വാഴ്ച പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പോലീസുകാരന് വെടിയേറ്റത്.[www.malabarflash.com]

ഖതീഫിലെ ആശുപത്രിക്കു സമീപം സംശയാസ്പദമായി കണ്ട വാഹനത്തിൽ പരിശോധന നടത്തുന്പോൾ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നുവെന്നു പോലീസ് മേധാവി പറഞ്ഞു.

പോലീസിനുനേരെ ആക്രമി തുടർച്ചയായി വെടിയുതിർത്തതുമൂലം ഇയാളെ പിടികൂടുവാൻ പോലീസിനു സാധിച്ചില്ല.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.