Latest News

കുണ്ടറ പീഡനം: അമ്മ അടക്കം ഒന്പത് പേർ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയിൽ പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി അമ്മ അടക്കം ഒന്പത് പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടുമാസം മുന്പാണ് കുട്ടിയെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.[www.malabarflash.com]
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു. പ്രകൃതിവിരുദ്ധപീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്‍റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങളിലെ മുറിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. 

അന്വേഷണത്തിൽ പോലീസിന്‍റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതിനെ തുടർന്ന് കുണ്ടറ സിഐ ഷാബുവിനെ സസ്പെൻഡ് ചെയ്തു പകരം കൊല്ലം റൂറൽ എസിപിക്ക് അന്വേഷണ ചുമതല നൽകിയിരുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദക്ഷിണമേഖല ഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.