Latest News

അച്ഛന്റെ മൃതദേഹം നാട്ടിലത്തെിക്കാന്‍ ഇന്ത്യന്‍ ബാലന്‍ അബൂദാബിയിലേക്ക്‌

അബൂദാബി: ആദ്യ വിമാനയാത്രയാണെങ്കിലും ആകാശത്തുനിന്നുള്ള കാഴ്ചകളൊന്നും 11കാരനായ തോഡ രാജേഷിനെ സന്തോഷിപ്പിക്കില്ല. കാരണം നീറുന്ന മനസ്സുമായാണ് അവന്‍ അബൂദാബിയിലേക്ക് പറക്കുന്നത്.[www.malabarflash.com] 

ഇവിടെ അവന്റെ അച്ഛന്‍േറതുള്‍പ്പെടെ നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ കിടക്കുകയാണ്. സ്വന്തം അച്ഛന്റെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എന്‍.എ പരിശോധനക്ക് വേണ്ടിയാണ് രാജേഷ് വരുന്നത്.

2016 ഒക്ടോബര്‍ 19നാണ് രാജേഷിന്റെ അച്ഛന്‍ തോഡ രാകേഷ് ഉള്‍പ്പെടെ അഞ്ച് തെലുങ്കാനക്കാര്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. റീം ഐലന്‍ഡിലായിരുന്നു തീപിടിത്തം. ട്യൂബ് ലൈറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഇവര്‍ കിടന്നിരുന്ന മുറിയുടെ ഫൈബര്‍ വാതില്‍ കത്തി തീ പടരുകയായിരുന്നു.

നിസാമാബാദ് സ്വദേശിയായ തോഡ രാകേഷിന് (32) പുറമെ കാമറെഡ്ഢി പിത്‌ല നരേഷ് (25), നിര്‍മല്‍ മലാവത് പ്രകാശ് നായിക് (29), നിര്‍മല്‍ ജി. അഭിലാഷ് (22), നിര്‍മല്‍ ബൈരി ഗംഗരാജു (20) എന്നിവരാണ് മരിച്ചത്. അഞ്ചുപേരുടെയും മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഡി.എന്‍.എ പരിശോധനയിലൂടെ നരേഷിന്റെ മൃതദേഹം തിരിച്ചറിയുകയും ജനുവരി മധ്യത്തില്‍ നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അബൂദാബിയില്‍ തന്നെയുള്ള നരേഷിന്റെ സഹോദരന്‍ പിത്‌ല സ്വാമിയുടെ ഡി.എന്‍.എ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 

മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളാരും യു.എ.ഇയില്‍ ഇല്ലാത്തതിനാലാണ് പരിശോധന വൈകിയത്.
അബൂദാബിലേക്ക് വരാന്‍ വേണ്ടി രാജേഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയായിരുന്നു. രണ്ട് മാസം മുമ്പാണ് പാസ്‌പോര്‍ട്ട് ലഭിച്ചത്. അമ്മക്ക് പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ കൂടെ വരാന്‍ സാധിക്കില്ല. നേരത്തെ യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന അമ്മാവനാണ് രാജേഷിന്റെ കൂടെ അബൂദാബിയിലത്തെുക.

തീപിടിത്തത്തില്‍ മരിച്ച പ്രകാശ് നായികിന്റെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധനക്ക് അദ്ദേഹത്തിന്റ ഇളയ മകന്‍ 12കാരനായ അഖിലിനെ അബൂദാബിയിലേക്ക് അയക്കാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്. 

നിര്‍മല്‍ ജി. അഭിലാഷിന്റെ മാതാവ് രാജാമണി ഇതുവരെയും മകന്റെ മരണം അറിയിഞ്ഞിട്ടില്ല. റോഡപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ് എന്ന് മാത്രമാണ് ബന്ധുക്കള്‍ ഇവരെ അറിയിച്ചിരിക്കുന്നത്. അഭിലാഷിന്റെയും ഗംഗരാജുവിന്റെയും കുടുംബങ്ങളും അബൂദാബിയിലേക്ക് അടുത്ത ബന്ധുവിനെ വിടുന്നതിനുള്ള തയാറെടുപ്പ് നടത്തിവരികയാണ്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.