Latest News

ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സ്വീകരണവും ബൈത്തുന്നൂര്‍ താക്കോല്‍ദാനവും 10ന്

കാസര്‍കോട്:  ഐ.എന്‍.എല്‍ തുരുത്തി ശാഖാ കമ്മിറ്റിയുടെയും ഐ.എം.സി.സി. ദുബൈ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും ബൈത്തുന്നൂര്‍ താക്കോല്‍ദാനവും മാര്‍ച്ച് 10ന് വൈകുന്നേരം നാല് മണിക്ക് അണങ്കൂറില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com] 

ഐ എന്‍ എല്‍ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ എ പി അബ്ദുള്‍ വഹാബ് ബൈത്തുന്നൂര്‍ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും.

ഐ.എന്‍.എല്‍. വൈസ് പ്രസിഡണ്ട് കെ എസ് ഫക്കറുദ്ധീന്‍, സിപിഎം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുന്‍ എം എല്‍ എ അഡ്വ സിഎച്ച് കുഞ്ഞമ്പു, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, മഹാകവി മൊയ്തീന്‍കുട്ടി വൈദ്യര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഫിറോസ് മഞ്ചേരി തുടങ്ങിയ നേതാക്കന്‍മാര്‍ സംബന്ധിക്കും. 

അഖിലേന്ത്യാ സെക്രട്ടറി അഹ് മദ് ദേവര്‍ കോവില്‍, കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ എ.പി. വഹാബ്, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലത്ത്, കെ.ടി.ഡി.സി. ഡയറക്ടര്‍ കാസിം ഇരിക്കൂര്‍, എ.ജി.പി. പബ്ലിക് പ്രോസികൂട്ടര്‍ അഡ്വ. ഗഫൂര്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിക്കും.
മില്ലത്ത് സാന്ത്വനം കാരുണ്യ പ്രവര്‍ത്തന ക്യാമ്പയിന്റെ ഭാഗമായി ഐ എം സിസിയുടെ സഹായത്തോട് കൂടി പടന്നക്കാട് ഹദ്ദാദ്‌ നഗര്‍, പൊവ്വല്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട 12 ഓളം പെണ്‍കുട്ടികളുടെ കല്യാണം കഴിച്ച് കൊടുത്ത മഹര്‍ പരിപാടികള്‍ നടത്തിയിരുന്നു. 

വീടില്ലാത്ത നിര്‍ധനരായ ആളുകള്‍ക്ക് ജില്ലയില്‍ 15 ഓളം വീടുകള്‍ നിര്‍മ്മിച്ച് കൊടുത്തു. കാരുണ്യമേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ശക്തമായ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നടത്തി വരുന്നുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഐഎന്‍എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, ഐഎംസിസി ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഖാദര്‍ ആലംപാടി, സ്വാഗത സംഘം ചെയര്‍മാന്‍ അനീഫ് തുരുത്തി, കണ്‍വീനര്‍ അഷ്‌റഫ് തുരുത്തി, എന്‍എസ്എല്‍ ജില്ലാ ട്രഷറര്‍ ഷുഹൈല്‍, നംഷീദ്, അസൈനാര്‍, അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.