Latest News

ഹാജി അലിയുടെ പ്രചരണം ഫലം കണ്ടു; സ്ത്രീധനം മടക്കിനല്‍കി കുടുംബങ്ങള്‍

റാഞ്ചി: സ്ത്രീയാണ് യഥാര്‍ഥ ധനമെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പറയുക മാത്രമല്ല, എണ്ണിയെണ്ണി വാങ്ങിയ പണം മുഴുവന്‍ തിരികെ നല്‍കുകയും ചെയ്തു![www.malabarflash.com]

സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണവുമായി കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ ഒത്തുചേര്‍ന്നത് നൂറുകണക്കിന് മുസ്ലിം കുടുംബങ്ങളാണ്. മാതാപിതാക്കള്‍ തങ്ങളുടെ മകന് ലഭിച്ച സ്ത്രീധനം മടക്കിനല്‍കിയാണ് പ്രചാരണത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതും.

ജാര്‍ഖണ്ഡിലെ പലമു മേഖലയിലാണ് രാജ്യത്തിന് തന്നെ പ്രചോദനമാകുന്ന ഈ പരിവര്‍ത്തനം നടന്നുവരുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ഹാജി അലി എന്നയാള്‍ ആരംഭിച്ച സ്ത്രീധന വിരുദ്ധ പ്രചാരണമാണ് ഈ കുടുംബങ്ങള്‍ക്കും പ്രചോദനമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയ്ക്ക് 800-ഓളം കുടുംബങ്ങള്‍ സ്ത്രീധനം വാങ്ങിയെന്ന് പരസ്യമായി അറിയിക്കുകയും തുക മടക്കിനല്‍കുകയും ചെയ്തു.

ആറു കോടിരൂപയാണ് ഇതിനോടകം വിവിധ വീടുകളിലേക്കായി മടങ്ങിയെത്തിത്. വിവാഹങ്ങളില്‍ പണം കൈമാറ്റം ചെയ്യുന്ന പ്രവണതയും ഗ്രാമത്തില്‍ അവസാനിച്ചിരിക്കുകയാണ്.

സ്ത്രീധന വ്യവസ്ഥ പാവങ്ങളെ അര്‍ബുദം പോലെ ബാധിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ വലിയൊരു വിഭാഗം ഈ പ്രവണതയില്‍ നിന്ന് പിന്‍മാറി. ചെറിയൊരു വിഭാഗം ഇപ്പോഴും സ്ത്രീധനം വാങ്ങുന്നുണ്ട്. പ്രചാരണത്തിന്റെ സന്ദേശം മനസിലാക്കി ഇവരും പിന്‍മാറുമെന്ന് ഉറപ്പുണ്ട്, അലി പ്രതീക്ഷയോടെ പറയുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.