Latest News

ആന്‍ഡ്രോയിഡ് എല്‍ഇഡി ടി.വിയുമായി വു

കമ്പ്യൂട്ടര്‍ മോണിട്ടറുകളുടെ ലോകത്ത് പേരുള്ള വു എന്ന കാലിഫോര്‍ണിയന്‍ കമ്പനി ആന്‍ഡ്രോയിഡ് എല്‍ഇഡി ടി.വിയുമായി ഇന്ത്യയിലിറങ്ങി. 32 ഇഞ്ചുള്ള Vu 32K160M എന്ന മോഡലിന് ഫ്ളിപ്കാര്‍ട്ടില്‍ 24,990 രൂപയാണ് വില. 1366x768 പിക്സല്‍ റസലൂഷനുള്ള 32 ഇഞ്ച് സ്ക്രീനാണ്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റാണ് ഓപറേറ്റിങ് സിസ്റ്റം.

രണ്ട് ജിഗാഹെര്‍ട്സ് എഎം ലോജിക് കോര്‍ട്ടക്സ് എ9 നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, അഞ്ച് യു.എസ്.ബി 2.0 പോര്‍ട്ടുകള്‍, രണ്ട് എച്ച്.ഡി.എം.ഐ പോര്‍ട്ടുകള്‍, വി.ജി.എ, എ.വി പോര്‍ട്ടുകള്‍, വൈ ഫൈ, ഇതര്‍നെറ്റ്, ബ്ളൂടൂത്ത്. യു.എസ്.ബി ഓണ്‍ ദ ഗോ, വീഡിയോ സ്ട്രീമിങ്ങിന് മിറാകാസ്റ്റ്, ഡി.എല്‍.എന്‍.എ എന്നിവയാണ് വിശേഷങ്ങള്‍. ധാരാളം ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനുകള്‍, വീണ്ടും ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ പ്ളേ പിന്തുണ, ആന്‍ഡ്രോയിഡ് ഫങ്ഷന്‍ റിമോര്‍ട്ട്, സാധാരണ റിമോട്ട്, ലോജിടെക് കെ 400 ആര്‍ വയര്‍ലസ് കീബോര്‍ഡ് എന്നിവ ഒപ്പമുണ്ട്.

കഴിഞ്ഞമാസം 3840x2160 പിക്സല്‍ ഫോര്‍കെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ റസലൂഷനുള്ള Vu 50K310, Vu 55XT780 എന്നീ രണ്ട് മോഡല്‍ എല്‍ഇഡി ടി.വികള്‍ സ്നാപ്ഡീല്‍ വഴി പുറത്തിറക്കിയിരുന്നു. 89,900, 1,19000 എന്നിങ്ങനെയാണ് വില. സെറ്റ് ടോപ് ബോക്സ് കണ്ടന്‍റുകള്‍ അള്‍ട്രാ എച്ച്.ഡി ആക്കുന്ന നാലുകോര്‍ ഗ്രാഫിക്സ് എന്‍ജിന്‍, ഡോള്‍ബി ഡിജിറ്റല്‍ ഓഡിയോ സിസ്റ്റം, എച്ച്.ഡി.എം.ഐ, യു.എസ്.ബി പോര്‍ട്ടുകള്‍, ഒരു വീഡിയോ ഒൗട്ട്പുട്ട്, ഹെഡ്ഫോണ്‍ ഒൗട്ട്, വൈ ഫൈ, ഇതര്‍നെറ്റ് കണക്ടിവിറ്റി എന്നിവയാണ് ഇവയിലെ വിശേഷങ്ങള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.