Latest News

കൂളിക്കുന്ന് ബീവറേജസ് ഔട്ട് ലറ്റ് നീക്കത്തിനെതിരെ മനുഷ്യമതില്‍ തീര്‍ത്ത് സമരസമിതിയുടെ പ്രതിഷേധം

ഉദുമ: ജനവാസ കേന്ദ്രമായ ചട്ടഞ്ചാല്‍ കളനാട് റോഡില്‍ കൂളിക്കുന്നില്‍ ബീവറേജസ് ഓട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരസമിതി യുടെയും, സ്ത്രീകളുടെയും,കുട്ടികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മദ്യഷാപ്പ് വിരുദ്ധ ജനകീയ കണ്‍വന്‍ഷനില്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധം. [www.malabarflash.com]

കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റ ഭാഗമായി സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ വച്ച് ആക്ഷന്‍ കൗണ്‍സില്‍ വിപുലീകരിച്ചു. 

മനുഷ്യ മതില്‍ പ്രതിഷേധത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ പത്ത് ദിവസം പിന്നിട്ട രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്യഷാപ്പ് വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി

ജനകീയ കണ്‍വന്‍ഷന്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ഗോപാലന്‍ നായര്‍ എടച്ചാല്‍ അദ്ധ്യക്ഷത വഹിച്ച, സമരസമിതി കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍ സ്വാഗതം പറഞ്ഞു. 

ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ ടി.ഡി കബീര്‍, വാര്‍ഡ് മെമ്പര്‍ രാജു കലാഭവന്‍, പ്രഭാകരന്‍, ഉദുമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായകമലാക്ഷി ബാലകൃഷ്ണന്‍, ഹമീദ് മാങ്ങാട്, കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് വാസു മാങ്ങാട്, സി.പി.എം ബാര ലോക്കല്‍ സെക്രട്ടറി എം.കെ വിജയന്‍ മാങ്ങാട്, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി എം ഷെരീഫ്, സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി പി. കെ അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി കളനാട് (ഐ.എന്‍.എല്‍), ടി.ജാനകി (കുടുംബശ്രീ സി.ഡി.എസ്), അണിഞ്ഞ ശ്രീ മഹാ വിഷ്ണു ക്ഷേത്രം അദ്ധ്യക്ഷന്‍  മണികണ്ഠന്‍, കുളിക്കുന്ന് ജുമാ മസ്ജിദ് പ്രസിഡണ്ട് എം.എ അബ്ദുല്‍ ഖാദര്‍, മാങ്ങാട് ജുമാ മസ്ജിദ് പ്രസിഡണ്ട് ഹസൈനാര്‍ മാങ്ങാട്, എയ്യള ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍റഹ്മാന്‍ ഹാജി, പവിത്രന്‍ .ടി (അണിഞ്ഞ മീത്തല്‍ വീട് തുളിച്ചേരി തറവാട്), മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കെ .എം അഷ്‌റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, റഹീം ബെണ്ടിച്ചാല്‍, അഡ്വക്കറ്റ് എം കെ മുഹമ്മദ് കുഞ്ഞി, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, അബ്ദുല്‍ ഖാദര്‍ കളനാട്, കുഞ്ഞിരാമന്‍ സി. എം. പി , രാജേഷ് ബേനൂര്‍ (സി പി ഐ), കണ്ണമ്പള്ളി ഷാഫി, ഉദുമ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കല്ലട്ര അബ്ബാസ് ഹാജി, മുഹമ്മദ് അലി മൊവ്വല്‍ തുടങ്ങിയവര്‍ രാപ്പകല്‍ സമരത്തിന്റ ഭാഗമായുളള മനുഷ്യമതില്‍ പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരസമിതി ജനറല്‍ കണ്‍വീനര്‍ വിനീത്. ടി അണിഞ്ഞ നന്ദി പറഞ്ഞു.

ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ലോക്‌സഭ മണ്ഡലം ഒബ്‌സര്‍വ്വര്‍ വാസുദേവ്. ആര്‍. പൈ, വനിത ലീഗ് ജില്ലാ സെക്രട്ടറിയും, അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ നസീമ ടീച്ചര്‍, കാസര്‍കോട് ആര്‍.ട്ടി.ഐ ഫെഡറേഷന്‍ അംഗം അജയകുമാര്‍ എം.എം, കാസര്‍കോട് ലൈബ്രറി കൗണ്‍സില്‍ അംഗം വിനോദ് കുമാര്‍ പെരുമ്പള , ബുര്‍ഹാന്‍ അബ്ദുല്ല (ജി.എച്ച്.എം കാസര്‍കോട്) തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ച്  സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു .

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.