Latest News

കിളിമാനൂരില്‍ ഇടിമിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അടക്കം രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ ഇടിമിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അടക്കം രണ്ടു പേര്‍ മരിച്ചു. പുളിമാത്ത് പൊയ്യക്കട സ്വദേശി മരംവെട്ട് തൊഴിലാളി തുളസി, സ്‌കൂള്‍ വിദ്യാര്‍ത്ഥി ചെങ്കിക്കുന്നു സ്വദേശി ഉമറുല്‍ ഫറൂക്ക് എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണു സംഭവം. ഇരുവരും ഉമറിന്റെ വീടിനുസമീപം സംസാരിച്ചു നില്‍ക്കുമ്പോഴാണ് മിന്നലേറ്റത്.

സംസ്ഥാനത്തിന്റെ പലഭാഗത്തും കനത്ത വേനല്‍ മഴ പെയ്തു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് വൈകീട്ടോടെ ശക്തമായ മഴ പെയ്തത്. രണ്ടു ദിവസം കൂടി ഇടിയോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.