Latest News

റിട്ട: ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെമ്മനാട്ടെ എം എ ഖാലിദ് നിര്യാതനായി

ചെമ്മനാട്:  റിട്ട: ഡെപ്യൂട്ടി തഹസില്‍ദാറും ഗള്‍ഫിലെ ഖലീജ് ടൈംസ് പത്രത്തിന്റെ സോണല്‍ ഡയറക്ടറുമായിരുന്ന എം എ ഖാലിദ് (83) നിര്യാതനായി. [www.malabarflash.com].

ഫാറൂഖ് കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവിധ സ്ഥലങ്ങളിലായി സേവനമനുഷ്ഠിച്ച അദ്ദേഹം ഡെപ്യൂട്ടി തഹസില്‍ദാറായി സര്‍വീസില്‍ നിന്ന് വിരമിക്കുകയായിരുന്നു. പിന്നീട് അബുദാബിയില്‍ ഖലീജ് ടൈംസ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ സോണല്‍ ഡയറക്ടറായിരുന്നു.

ഭാര്യ പരേതയായ സി കെ ആയിഷാബി. മക്കള്‍: എഞ്ചിനീയര്‍ നാസര്‍ എം എ (ഈഗിള്‍ ഹില്‍സ് പ്രോജക്റ്റ് മാനേജര്‍ അബുദാബി), നിസാര്‍ എം എ (മാനേജര്‍ അബുദാബി ഇന്‍വെസ്റ്റ് ബാങ്ക്), മുനീര്‍ എം എ (ബാങ്ക് ഓഫ് ഷാര്‍ജ, അബുദാബി), യാസ്മിന്‍ ഷാഹുല്‍ ഹമീദ്, എഞ്ചിനീയര്‍ സിദ്ദീഖ് എം എ (പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍, ചെയര്‍മാന്‍ പ്ലാനെറ്റ് ഫാഷന്‍).

മരുമക്കള്‍: റസീന, സബിത, ജാസ്മിന്‍, തൗസിയ, ഷാഹുല്‍ ഹമീദ്. സഹോദരങ്ങള്‍: എം എ ബഷീര്‍ (റിട്ട: എക്‌സിക്യൂട്ടീവ് ഓഫിസര്‍), എം എ റഹീം ബിസിനസ്), എം എ സത്താര്‍ (രജിസ്ട്രാര്‍), എം എ മുഹമ്മദലി (വില്ലജ് ഓഫിസര്‍), ബീഫാത്തിമ.

ചെമ്മനാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന എം എ ഖാലിദിന്റെ നിര്യാണത്തില്‍ മുന്‍മന്ത്രിയും ചെമ്മനാട് ജമാഅത്ത് പ്രസിഡന്റുമായ സി ടി അഹമ്മദലി, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഡോ. എന്‍ എ മുഹമ്മദ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ പി എ ഇബ്രാഹിം ഹാജി, വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.