Latest News

ഭക്ഷ്യവിഷബാധ: റിയാദിൽ മലയാളി ഡോക്ടറുടെ മകൻ മരിച്ചു

റിയാദ്: റിയാദിലെ ശുമൈസി കിങ് സൗദ് ആശുപത്രിയിലെ കാർഡിയോളോജിസ്റ്റായി സേവനം ചെയ്യുന്ന ഡോക്ടർ റീനയുടെ ഏക മകൻ ശ്രീപതി സന്ദീപ് (18) മരിച്ചു.[www.malabarflash.com]

വെള്ളിയാഴ്ച ഉച്ചക്ക് ബർഗറും കോഫിയും കഴിച്ചതിന് ശേഷം ശക്തമായ തലവേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിലെ ഡൽഹി പബ്ലിക് സ്കൂളിൽ പഠനം പൂർത്തിയാക്കിയ സന്ദീപ് കോയമ്പത്തൂരിലെ ടിപ്സ് വിദ്യാർഥിയാണ്.

കോഴിക്കോട് വടകര പുതുപ്പണം ജനതാ റോഡ് സ്വദേശിയായ കായക്കണ്ടിൽ ഡോക്ടർ റീന ദേവി-സന്ദീപ് ദമ്പതികളുടെ മകനാണ് മരിച്ച സന്ദീപ്. മൃതദേഹം ശുമൈസി ഹോസ്പിറ്റലിൽ നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് 4 :30ന് പുറപ്പെടുന്ന ഇത്തിഹാദ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും. 

നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി സാമൂഹ്യ പ്രവർത്തകനായ ജമാലും കേളി പ്രവർത്തരും രംഗത്തുണ്ട്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.