കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായി മരിച്ച സംഭവം കൊലപാതകമെന്ന് കുട്ടിയുടെ പിതാവ്. [www.malabarflash.com]
ആത്മഹത്യാക്കുറിപ്പ് മകളെക്കൊണ്ട് നിർബന്ധിച്ച് എഴുതിപ്പിച്ചതാണ്. മകൾക്ക് പഴയലിപി അറിയില്ല. നുണപരിശോധന ഭയന്നാണ് മുത്തച്ഛൻ കുറ്റം സമ്മതിച്ചത്. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ ആളുകൾ പ്രതികളാകുമെന്നും മകളെ കൊന്നതാണെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
കേസിൽ പെൺകുട്ടിയുടെ മുത്തച്ഛൻ വിക്ടർ ഡാനിയലിനെ (66) ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ചു പെൺകുട്ടി പലതവണ തന്നോടു പരാതിപ്പെട്ടിരുന്നുവെന്നും പെൺകുട്ടിയെ പീഡിപ്പിക്കുന്നതു കണ്ടിട്ടും ഭീഷണി മൂലം പുറത്തുപറഞ്ഞില്ലെന്നും ഇയാളുടെ ഭാര്യ മൊഴി നൽകിയിട്ടുണ്ട്.

ഇയാൾ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും ഒരു വർഷമായി പെൺകുട്ടിയെ വിക്ടർ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കുണ്ടറ കാഞ്ഞിരകോട്ടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കുണ്ടറ കാഞ്ഞിരകോട്ടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment