ഉദുമ: മീത്തല്‍മാങ്ങാട് കൂളിക്കുന്ന് ബസ് സ്‌റ്റോപ്പിന് പിന്‍വശം ബിവറേജസ് ഔട്ട്‌ലെറ്റ് മദ്യ ഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.[www.malabarflash.com]
ജനവാസ കേന്ദ്രമായ മീത്തല്‍മാങ്ങാട് കൂളിക്കുന്ന് പ്രദേശത്ത് ബീവറേജസ് ഔട്ട്‌ലെറ്റിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൂളിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.
നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ ബിവറേജ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചാല്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും, സ്ത്രീകളുടെയും പൊതുജനങ്ങളുടെയും സൈ്വര്യ ജീവിതത്തിന് അത് വെല്ലുവിളിയാകും.
മദ്യം മനുഷ്യനെയും, കുടുംബങ്ങളെയും, നാടിനെയും തകര്‍ക്കുന്നു എന്ന് ദിനേന നാലുനേരം പ്രസംഗിക്കുന്ന അധികാര സമൂഹം ജനവാസ കേന്ദ്രങ്ങളില്‍ തന്നെ മദ്യം സുലഭമാക്കുന്നത് അപഹാസ്യമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
യുവതലമുറയെ നശിപ്പിക്കാനുള്ള ഇത്തരം പ്രാകൃത നീക്കത്തിനെതിരെ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഏവരെയും ഒരുമിപ്പിച്ച് വന്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കാനൊരുങ്ങിയിരിക്കുകയാണ് നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും മറ്റു സംഘടനകളും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment