മലപ്പുറം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിന്റെയും ഭാര്യയുടെയും പേരിലുള്ളത് 13,70,612 രൂപയുടെ സ്വത്ത്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്.[www.malabarflash.com]
ഫൈസലിന്റെ കൈവശം 2,000 രൂപയും ഭാര്യയുടെ കൈവശം 1,000 രൂപയും ഉണ്ട്. 1,200 രൂപയുടെ ബാങ്ക് നിക്ഷേപം ആണ് ഫൈസലിനുള്ളത്. സ്വന്തം പേരില്‍ 3,06,862 രൂപയുടെ എല്‍.ഐ.സി പോളിസിയുണ്ട്.
15,000 രൂപ വില മതിക്കുന്ന 2006 മോഡല്‍ മോട്ടോര്‍സൈക്കിളും നാല് ലക്ഷം രൂപ വില കണക്കാക്കുന്ന 2012 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറും ഉണ്ട്. ഭാര്യയുടെ കൈവശം 240 ഗ്രാം സ്വര്‍ണാഭരണവും ഉണ്ട്.
സ്വന്തം പേരില്‍ ആകെ 7,25,062 രൂപയുടെയും ഭാര്യയുടെ പേരില്‍ 6,45,550 രൂപയുടെയും സ്വത്തുണ്ട്. ഭൂമിയോ വീടോ മറ്റു വസ്തുവഹകളോ സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ ഇല്ല. 60,000 രൂപയുടെ ബാങ്ക് ലോണ്‍ ഫൈസലിനുണ്ട്.
മലപ്പുറം, താനൂര്‍, ചങ്ങരംകുളം പോലീസ് സ്‌റ്റേഷനുകളിലായി നാല് കേസുകള്‍ ഫൈസലിന്റെ പേരില്‍ ഉണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment