തിരുവനന്തപുരം: കെപിസിസിയുടെ താത്കാലിക പ്രസിഡന്റായി എം.എം. ഹസൻ ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുൻ അധ്യക്ഷൻ വി.എം.സുധീരൻ അധികാരം കൈമാറി.[www.malabarflash.com]
കോണ്‍ഗ്രസിലെ താഴേത്തട്ടിലെ ദൗർബല്യം പരിഹരിച്ചു പാർട്ടിയിലെ ഐക്യം ശക്തിപ്പെടുത്താനാണു ശ്രമമെന്നു സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തിൽ എം.എം. ഹസൻ പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പുകളുടെ അതിപ്രസരമുണ്ടെങ്കിലും ഒരു തരത്തിലുള്ള വിഭാഗീയതയുടെയും ലാഞ്ഛനപോലുമില്ലാതെ പ്രവർത്തിക്കും. വിദ്വേഷത്തിന്റെയോ പകയുടെയോ കണിക പോലുമില്ലാതെ എല്ലാവരെയും യോജിപ്പിച്ചു കൊണ്ടു മുന്നോട്ടു പോകും.
പാർട്ടിയെ താഴേത്തട്ടിൽ നിന്നു ശക്തിപ്പെടുത്താൻ വി.എം. സുധീരൻ തുടങ്ങിവച്ച ശ്രമങ്ങളുമായി മുന്നോട്ടു പോകും. ബൂത്തു കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതിലൂടെ മാത്രമേ പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ കഴിയുകയുള്ളു. വി.എം. സുധീരൻ അധ്യക്ഷനായിരുന്ന മൂന്നു വർഷം അച്ചടക്കമുള്ള പാർട്ടിയായി കോണ്‍ഗ്രസിനെ വളർത്തിയെടുക്കാനായി. നഷ്ടപ്പെട്ട ഭരണവും ജനപിന്തുണയും വീണ്ടെടുക്കാൻ പാർട്ടി വിണ്ണിൽ നിന്നു മണ്ണിലേക്ക് ഇറങ്ങുമെന്നും ഹസൻ പറഞ്ഞു.
ഗ്രൂപ്പ് അതിപ്രസരമില്ലാതെ കോണ്‍ഗ്രസ് പാർട്ടിയെ മുന്നോട്ടു കൊണ്ടു പോയാൽ മാത്രമേ പാർട്ടിയുടെ ജനപിന്തുണ വീണ്ടെടുക്കാൻ കഴിയുകയുള്ളുവെന്നു മുൻ അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു. ഗ്രൂപ്പല്ല, പാർട്ടിയാണു വലുതെന്ന തോന്നൽ എല്ലാവർക്കും ഉണ്ടാവേണ്ടതുണ്ട്. ഞാൻ ശ്വാസം മുട്ടി ഇറങ്ങിപ്പോയതല്ല. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഞാൻ സ്വതന്ത്രനായി. ചികിത്സാർഥമാണു സ്ഥാനം രാജിവച്ചത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം താൻ ഒഴിഞ്ഞപ്പോൾ ഹസനാണു പകരക്കാരനായി എത്തിയതെന്നും സുധീരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ എംഎൽഎ, തെന്നല ബാലകൃഷ്ണപിള്ള, മുൻ ഗവർണർ വക്കം പുരുഷോത്തമൻ, എംഎൽഎമാരായ വി.ഡി. സതീശൻ, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡിസിസി പ്രസിഡന്റുമാരായ നെയ്യാറ്റിൻകര സനൽ, ബിന്ദുകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ എം.എ. ഹസൻ 1974ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റായി. അഞ്ചുതവണ നിയമസഭാംഗമായിരുന്നു. 2001ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ ഇൻഫർമേഷൻ, പാർലമെന്ററികാര്യ, നോർക്ക വകുപ്പുകളുടെ മന്ത്രിയായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment